Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാവറട്ടി സഹകരണ ബാങ്ക്​ ...

പാവറട്ടി സഹകരണ ബാങ്ക്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ ഇന്ന്​

text_fields
bookmark_border
പാവറട്ടി: സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച 10ന് ബാങ്ക് ഹാളിൽ നടക്കും. യു.ഡി.എഫ് ഭരിക്കുന്ന സംഘത്തിൽ എ ഗ്രൂപ്പിലെ കമാലുദ്ദീൻ തോപ്പിൽ പ്രസിഡൻറ് സ്ഥാനം രാജിവെച്ചതിെന തുടർന്നാണ് തെരഞ്ഞെടുപ്പ്. ധാരണയനുസരിച്ച് എ ഗ്രൂപ്പിന് മൂന്ന് വർഷവും െഎ ഗ്രൂപ്പിന് രണ്ട് വർഷവുമാണ് പ്രസിഡൻറ് പദവി. ഇതിൽ ആദ്യ ഒന്നരവർഷം എ ഗ്രൂപ്പിലെ ജോബി കെ. ഡേവിഡും പിന്നീടുള്ള ഒന്നര വർഷം കമാലുദ്ദീൻ തോപ്പിലിനുമായിരുന്നു പ്രസിഡൻറ് സ്ഥാനം. ബാക്കിയുള്ള രണ്ട് വർഷം എ ഗ്രൂപ്പിനാണ്. െഎ ഗ്രൂപ്പിലെ സി.എം. െസബാസ്റ്റ്യനാണ് അടുത്ത രണ്ട് വർഷം പ്രസിഡൻറാകുക. എന്നാൽ, െഎ ഗ്രൂപ്പിലെ യോഗേഷ് കുമാറിന് പ്രസിഡൻറ് പദവി നൽകണമെന്ന് െഎ ഗ്രൂപ്പിലെ ഒരു വിഭാഗത്തി​െൻറ ആവശ്യവും ശക്തമാണ്. 11 അംഗ ഭരണസമിതിയിൽ നാല് എ, നാല് െഎ, ഒരു മുസ്ലിം ലീഗ്, രണ്ട് കേരള കോൺഗ്രസ് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫ് പ്രതിഷേധ സംഗമം പുവന്നൂർ: നോട്ടുനിരോധനത്തി​െൻറ വാർഷികമായ നവംബർ എട്ടിന് ബുധനാഴ്ച എളവള്ളി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. വൈകീട്ട് പൂവത്തൂർ പോസ്റ്റ് ഒാഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ ബസ്സ്റ്റാൻഡിൽ സമാപിച്ചു. കറുത്ത ബാഡ്ജുകൾ ധരിച്ചും മെഴുകുതിരികൾ കത്തിച്ചും നടത്തിയ പ്രതിഷേധ സംഗമം ഡി.സി.സി സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് സുലൈമാൻ അധ്യക്ഷത വഹിച്ചു. പാവറട്ടി േബ്ലാക്ക് പ്രസിഡൻറ് എ.ടി. സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. പി.എൽ. ഡൊമിനി, േബ്ലാക്ക് വൈസ് പ്രസിഡൻറ് സി.ജെ. സ്റ്റാൻലി, സനൽ കുന്നത്തുള്ളി, വർഗീസ് മാനത്തിൽ, കെ.ഒ. ബാബു, എൻ.കെ. സുലൈമാൻ, ടി.എസ്. ശിവരാമൻ, എൻ.എ.എം സലിം, പി.ആർ. പ്രേമൻ, ഷക്കീർ, ജിജി കടവല്ലൂർ, വിജയൻ പൂക്കയിൽ, ബാബു താമരപ്പിള്ളി, കെ.പി. വിവേകൻ, സുധീർ ബാബു, സജീവൻ താണിക്കൽ, പി.വി. വിൻസ​െൻറ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story