Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഛായാഗ്രാഹകൻ പ്രിയൻ...

ഛായാഗ്രാഹകൻ പ്രിയൻ അന്തരിച്ചു

text_fields
bookmark_border
ഛായാഗ്രാഹകൻ പ്രിയൻ അന്തരിച്ചു WITH PHOTO/ PHOTO FILE NAME/ PRIYAN DEATH/caption/ പ്രിയൻ ഛായാഗ്രാഹകൻ പ്രിയൻ അന്തരിച്ചു ചെന്നൈ: പ്രശസ്ത തമിഴ് സിനിമ ഛായാഗ്രാഹകൻ പ്രിയൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ ബാലു മഹേന്ദ്രയുടെ സഹായിയായാണ് പ്രിയൻ സിനിമാരംഗത്തേക്കെത്തിയത്. 'ഒാളങ്ങൾ' (1982), 'സദ്മ'(1983), 'യാത്ര'(1984) തുടങ്ങിയ ചിത്രങ്ങളിൽ ബാലു മഹേന്ദ്രയുടെ സഹായിയായി പ്രവർത്തിച്ചു. 1995 ൽ കെ.എസ്. ആദിയമൻ സംവിധാനം ചെയ്ത 'തൊട്ടാ ചിണുങ്ങി'യാണ് പ്രിയൻ സ്വതന്ത്ര ഛായാഗ്രാഹകനായ ആദ്യ ചിത്രം. സംവിധായകൻ ഹരിയുടെ മിക്ക ചിത്രങ്ങളിലും കാമറ കൈകാര്യം ചെയ്തു. റിലീസ് ചെയ്യാനിരിക്കുന്ന 'സാമി സ്ക്വയർ' എന്ന ചിത്രത്തിലും പ്രിയനാണ് ഛായാഗ്രാഹകൻ.
Show Full Article
TAGS:LOCAL NEWS 
Next Story