Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗ്യാസ് ഏജൻസികളുടെ...

ഗ്യാസ് ഏജൻസികളുടെ അനധികൃത ഡെലിവറി ഫീസ്^ നടപടിക്ക് നിർദേശം

text_fields
bookmark_border
ഗ്യാസ് ഏജൻസികളുടെ അനധികൃത ഡെലിവറി ഫീസ്- നടപടിക്ക് നിർദേശം തൃശൂര്‍: അനധികൃത ഡെലിവറി ഫീസ് ഈടാക്കുന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കാൻ നിർദേശം. തൃശൂര്‍ താലൂക്ക് ഭക്ഷ്യോല്‍പാദക വിജിലന്‍സ് കമ്മിറ്റിയില്‍ അംഗങ്ങള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് സബ് കലക്ടര്‍ രേണുരാജ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. ഗ്യാസ് ഏജന്‍സികളിലെ അംഗീകൃത ഡെലിവറി ചാര്‍ജ് ഗോഡൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍വരെ സൗജന്യമാണ്. അഞ്ചുമുതല്‍ 10വരെ 22 രൂപ, 15വരെ 27 രൂപ, 20വരെ 32, 20 കിലോമീറ്ററിന് മുകളില്‍ 37 രൂപ എന്നിങ്ങനെയാണ് നിരക്ക്. പരാതികള്‍ താലൂക്ക് സപ്ലൈ ഓഫിസിലെ 2331031 എന്ന നമ്പറില്‍ അറിയിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story