Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂപ്പൽ കളയുന്ന മെഷീൻ...

പൂപ്പൽ കളയുന്ന മെഷീൻ തകരാർ

text_fields
bookmark_border
തൃശൂർ: പൂപ്പൽ കളയുന്ന മെഷീൻ തകരാറായെന്നാരോപിച്ച് ഫയൽ ചെയ്ത ഹരജിയിൽ മെഷീനി​െൻറ വിലയും പലിശയും നഷ്ടവും നൽകാൻ വിധി. എൽത്തുരുത്ത് കല്ലേരി വീട്ടിൽ കെ.ജെ. ജോബ് ഫയൽ ചെയ്ത ഹരജിയിൽ മുണ്ടുപാലത്തുള്ള പവർ എക്സ് എന്ന സ്ഥാപനത്തി​െൻറ ഉടമക്കെതിരെയാണ് വിധി. പെയിൻറ് പണിക്കായി പൂപ്പൽ കളയാനാണ് ഹൈപവർ ക്ലീനർ എന്ന മെഷീൻ വാങ്ങിയത്. ഉപയോഗിച്ച് തുടങ്ങിയതോടെ മെഷീൻ തകരാറിലായി. നിരവധി തവണ റിപ്പയർ ചെയ്തിട്ടും മെഷീൻ പ്രവർത്തിപ്പിക്കാനായില്ല. തുടർന്ന് ഹരജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ധ കമീഷണർ പരിശോധിച്ച് മെഷിനറിയുടെ തകരാറുകൾ റിപ്പോർട്ട് ചെയ്തു. തൃശൂർ ഉപഭോക്തൃ കോടതി ഹരജിക്കാരന് മെഷീനി​െൻറയും അനുബന്ധ ഉപകരണങ്ങളുടെയും വിലയായ 19,450 രൂപയും വാങ്ങിയ തീയതി മുതൽ 12 ശതമാനം പലിശയും നഷ്ടപരിഹാരമായി 5000 രൂപയും നൽകാൻ വിധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story