Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീസിൽസ്​ റുബെല്ല:...

മീസിൽസ്​ റുബെല്ല: വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

text_fields
bookmark_border
തൃശൂർ: സർക്കാർ പദ്ധതിയായ മീസിൽസ്-റുബെല്ല കുത്തിവെപ്പിന് എതിരെ വ്യാജപ്രചാരണം ഏറിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് ആക്ട് 2011ലെ 118 (സി) പ്രകാരം നിയമനടപടി സ്വീകരിക്കാൻ കലക്ടർ ഉത്തരവിട്ടു. മീസിൽസ്-റുബെല്ല കുത്തിവെപ്പിനെതിരെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ ചില വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കലക്ടർ കർശന നടപടിക്ക് നിർദേശം നൽകിയത്. അവശ്യ സർവിസ് ആയ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതി ഒമ്പത് മാസം മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി അഞ്ചാംപനി നിർമാർജനം ചെയ്യുന്നതിനും റുബെല്ല നിയന്ത്രിക്കുന്നതിനും ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരമാണ് നടത്തപ്പെടുന്നത്. നിസ്സഹകരിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി തൃശൂർ: മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കുന്നതിൽ ചില സ്കൂളുകൾ വീഴ്ച വരുത്തുന്നതിനെ തുടർന്ന് അത്തരം വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതി​െൻറ ഭാഗമായി കലക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. ജുവൈനൽ ജസ്റ്റിസ് ആക്ട്, കേരള െപാലീസ് ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ അനുസരിച്ച് പ്രവർത്തിക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിൽക്കുന്നത് കുറ്റകരമാണെന്നും കലക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story