Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡ്രൈ ക്ലീനിങ്ങിന്...

ഡ്രൈ ക്ലീനിങ്ങിന് നൽകിയ ഷർട്ട് നഷ്​ടപ്പെട്ടു; നഷ്​ടവും ​െചലവും നൽകാൻ വിധി

text_fields
bookmark_border
തൃശൂർ: ഡ്രൈക്ലീനിങ്ങിന് ഏൽപിച്ച ഷർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് നൽകിയ ഹരജിയിൽ പരാതിക്കാരന് അനുകൂല വിധി. ചേറ്റുപുഴ സ്വദേശി ബ്രഹ്മകുളം തെക്കത്ത് വീട്ടിൽ ജിനു എം. തെക്കത്ത് ഫയൽ ചെയ്ത ഹരജിയിലാണ് അയ്യന്തോളിലുള്ള അല്ലൂർ ഡ്രൈക്ലീനേഴ്സ് ഉടമക്കെതിരെയാണ് വിധിയുണ്ടായത്. ഷർട്ട് ചോദിച്ചപ്പോൾ പരിശോധിച്ച് തിരിച്ചുനൽകാമെന്ന് പറഞ്ഞുവെങ്കിലും അതുണ്ടായില്ല. ഇതേത്തുടർന്നായിരുന്നു ഹരജി ഫയൽ ചെയ്തത്. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങൾ വി.വി. ഷീന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നഷ്ടപരിഹാരമായി 1200 രൂപയും െചലവിലേക്ക് 1000 രൂപയും നൽകാൻ വിധിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story