Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല...

ജില്ല ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
ഗുരുവായൂർ: കുരുന്ന് പ്രതിഭകളുടെ അറിവി​െൻറ വിസ്മയച്ചെപ്പ് തുറക്കുന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി, സാമൂഹ്യശാസ്ത്ര ജില്ല മേളക്ക് വ്യാഴാഴ്ച തുടക്കം. തൃശൂർ, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട വി.എച്ച്.എസ്.ഇ എക്സ്പോയും ഇതോടൊപ്പം നടക്കും. വ്യാഴാഴ്ച രാവിലെ പത്തിന് ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ മേള ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിക്കും. അഞ്ച് സ്‌കൂളുകളിലായാണ് മേള നടക്കുന്നത്. ഉദ്ഘാടന, സമാപന ചടങ്ങുകളും പ്രവൃത്തി പരിചയമേളയും ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്രമേളയും ഐ.ടി മേളയും നടക്കും. മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഗണിത ശാസ്ത്രമേള. മമ്മിയൂര്‍ എല്‍.എഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്രമേള നടക്കും. ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വി.എച്ച്.എസ്.ഇയുടെ പ്രദര്‍ശനം. ഇടുക്കി, തൃശൂര്‍ ജില്ലകളിലെ 52 വൊക്കേഷനല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് വി.എച്ച്.എസ്.ഇ പ്രദര്‍ശനത്തില്‍ പങ്കെടുക്കുക. 12 ഉപജില്ലകളിൽ നിന്ന് 5000ഓളം വിദ്യാർഥികൾ മേളയിൽ പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുമതി പറഞ്ഞു. സമാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മത്സരാര്‍ഥികൾക്കെല്ലാം ഉച്ചഭക്ഷണം നൽകുന്നുണ്ട്. മേളക്ക് ആതിഥ്യമരുളുന്ന ഗുരുവായൂർ, ചാവക്കാട് നഗരസഭകളാണ് ഉച്ചഭക്ഷണം നൽകുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story