Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്ത്​ ഒാഫിസിൽ...

പഞ്ചായത്ത്​ ഒാഫിസിൽ എത്തുന്നവരോട്​ കളി വേണ്ടെന്ന്​ സർക്കുലർ

text_fields
bookmark_border
തൃശൂർ: പഞ്ചായത്ത് ഒാഫിസുകളിൽ എത്തുന്നവർക്ക് മാന്യമായ പെരുമാറ്റവും അർഹമായ പരിഗണനയും നൽകാത്ത ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കുമെന്ന് സർക്കാർ. പഞ്ചായത്ത് വകുപ്പിലെ ചില ജീവനക്കാർ മാന്യതയില്ലാതെ പൊതുജനങ്ങളോടെ പെരുമാറുന്നതായും ഫോണിലൂടെയുള്ള അന്വേഷണങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകുന്നിെല്ലന്നുമുള്ള പരാതി വ്യാപകമായതോടെ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന 2015 ജൂൺ 24​െൻറ ഉത്തരവ് കർക്കശമാക്കി പുറപ്പെടുവിച്ച സർക്കുലറിലാണ് മുന്നറിയിപ്പ്. ഗ്രാമപഞ്ചായത്തിലും പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫിസുകളിലും വിവിധ ആവശ്യങ്ങൾക്ക് വരുന്നവരോട് പ്രത്യേകിച്ച് മുതിർന്ന പൗരന്മാരോടും ഭിന്നശേഷിക്കാരോടും മാന്യമായി പെരുമാറണമെന്ന പൊതുമര്യാദ കർക്കശമായി പാലിക്കണമെന്നാണ് സർക്കുലർ നിർദേശിക്കുന്നത്. അപേക്ഷകളിൽ കാലതാമസമുണ്ടാകുന്നുവെങ്കിൽ കാര്യകാരണ സഹിതം അത് ആവശ്യക്കാരെ ബോധ്യപ്പെടുത്തണം. ഇപ്രകാരം പ്രവർത്തിക്കാത്ത ജീവനക്കാർക്കെതിരെയുള്ള പരാതികൾ ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡൻറ്/ സെക്രട്ടറി, മറ്റ് ഓഫിസുകളിൽ ആ ഒാഫിസ് തലവൻ സ്വീകരിക്കണം. ഫോണിലൂടെയുള്ള അന്വേഷണങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകണം. വിവരം ഒൗദ്യോഗികമാണെങ്കിൽ ഫോൺ സന്ദേശം രജിസ്റ്ററിൽ രേഖപ്പെടുത്തി മറുപടി വേഗം നൽകണം. ബന്ധപ്പെട്ട സെക്ഷൻ ജീവനക്കാരൻ അവധിയിലാണെങ്കിൽ അത് അന്വേഷകരെ ബോധ്യപ്പെടുത്തണം. സേവനങ്ങളിൽ ഉദ്യോഗസ്ഥരെ കുറിച്ച് പരാതി ഉയർന്നാൽ ഉടൻ പരിഹരിക്കണം. ഓഫിസ് സൂപ്പർവൈസർമാരായ ഹെഡ് ക്ലർക്കിനും ജൂനിയർ സൂപ്രണ്ടിനുമാണ് പരാതിക്കാർക്ക് വിഷമകരമാകുന്ന സാഹചര്യങ്ങളുണ്ടാകാതെ നോക്കാനുള്ള ചുമതല. ജീവനക്കാർ ഓഫിസ് സമയങ്ങളിൽ നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയൽ കാർഡ് ധരിച്ചിട്ടുണ്ടെന്ന് ഓഫിസ് തലവൻ ഉറപ്പുവരുത്തണം. ജീവനക്കാരുടെ പേരുവിവരവും ജോലി വിഭജനവും പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ ഫ്രണ്ട് ഓഫിസിൽ പ്രദർശിപ്പിക്കണം. നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിച്ച് പരിഹരിക്കണം. ആവശ്യമെങ്കിൽ ജീവനക്കാരെ താക്കീത് ചെയ്യാം. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് 1960ലെ കെ.സി.എസ് ചട്ടപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ളത് ഓഫിസിലേക്ക് ബന്ധപ്പെട്ട രേഖകളുടെയും ശിപാർശയുടെയും അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യണം. പെരുമാറ്റം സംബന്ധിച്ച സർക്കുലർ എല്ലാ ജീവനക്കാരിലും എത്തിയെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ചുമതല പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർക്കാണ്.
Show Full Article
TAGS:LOCAL NEWS 
Next Story