Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെൻഷനിൽനിന്ന്​ ആദായ...

പെൻഷനിൽനിന്ന്​ ആദായ നികുതി ഇൗടാക്കരുത്​ ^മുൻ ബാങ്ക്​ ജീവനക്കാർ

text_fields
bookmark_border
പെൻഷനിൽനിന്ന് ആദായ നികുതി ഇൗടാക്കരുത് -മുൻ ബാങ്ക് ജീവനക്കാർ തൃശൂർ: പെൻഷൻ തുകയിൽനിന്ന് ആദായ നികുതി ഈടാക്കരുെതന്ന് ഒാൾ കേരള കനറ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പെൻഷൻ ആദായ നികുതി ഈടാക്കാനുള്ള വരുമാനമായി കാണരുത്. വാർധക്യകാലത്ത് പലവിധ രോഗങ്ങളും മറ്റ് ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഒരു വിഭാഗത്തിന് തുച്ഛമായി ലഭിക്കുന്ന പെൻഷൻ തുകയിൽനിന്ന് വരുമാന നികുതി ഈടാക്കുന്നത് അനീതിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് വി.കെ.എം. വർമ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.പി. രവീന്ദ്രനാഥ്, ഭാരവാഹികളായ പി.ആർ.ആർ.എസ്. അയ്യർ, എം. വേണുഗോപാലൻ, കെ.ആർ. പരശുരാമൻ, ടി.പി. ബാലചന്ദ്രൻ, പി.കെ. ഭാസ്കരൻ, പി.ജി. സുമ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story