Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനോട്ട്​ നിരോധന...

നോട്ട്​ നിരോധന വാർഷികം: എസ്​.ബി.ഐ ശാഖകളിലേക്ക്​ പ്രതിഷേധ മാര്‍ച്ച്

text_fields
bookmark_border
തൃശൂർ: നോട്ട് റദ്ദാക്കൽ വാർഷികം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കരിദിനമായി ആചരിച്ചു. ജില്ലയില്‍ തൃശൂര്‍ പാറമേക്കാവ് എസ്.ബി.ഐ ബാങ്കിന് മുന്നിലേക്ക് നടത്തിയ പ്രകടനവും ധര്‍ണയും വ്യാപാര വ്യവസായ സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികളായ കെ.ആര്‍. അജിത്ബാബു, ജോയ് പ്ലാശ്ശേരി, സേവ്യര്‍ ചിറയത്ത് എന്നിവര്‍ സംസാരിച്ചു. ഷിേൻറാ റാഫേല്‍, പി.ഡി. അനില്‍, രവി പുഷ്പഗിരി, സുഗുണ സുരേഷ്, ജ്യോതി പ്രകാശ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പുഴക്കല്‍ ഏരിയയില്‍ അമലനഗര്‍ എസ്.ബി.ഐ ബാങ്കിന് മുന്നിലേക്ക് നടത്തിയ സമരം കെ.എം. ലെനിന്‍ ഉദ്ഘാടനം ചെയ്തു. സി.എല്‍. ഡേവീസ്, പി.കെ. കേശവന്‍, കെ. രാമചന്ദ്രന്‍, പി.കെ. മുകുന്ദന്‍, എം.ആര്‍. ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. സമരത്തിന് ബാലകൃഷ്ണന്‍, സുബ്രഹ്മണ്യന്‍ പോന്നോര്‍, പി.കെ. ഷാജു, അടാട്ട് ഗോവിന്ദന്‍കുട്ടി, എം.ആര്‍. കോലഴി എന്നിവര്‍ നേതൃത്വം നല്‍കി. വടക്കാഞ്ചേരി ഏരിയയില്‍ അത്താണി എസ്.ബി.ഐ ബാങ്കിന് മുന്നിലേക്ക് നടത്തിയ സമരം വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ്തു. എം.എ. മോഹനന്‍, സുകുമാരന്‍ ആര്യംപാടം, പിഎസ്സി ബാങ്ക് പ്രസിഡൻറ് എം.ആര്‍. ഷാജന്‍, ജോയ് എം. ജേക്കബ്, കെ.ടി. രാജു, പ്രീത ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story