Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൽ.ഡി.എഫ്​ ഭരണം...

എൽ.ഡി.എഫ്​ ഭരണം കേന്ദ്ര ദുര്‍ഭരണത്തിനുള്ള മറുപടി^ പന്ന്യന്‍

text_fields
bookmark_border
എൽ.ഡി.എഫ് ഭരണം കേന്ദ്ര ദുര്‍ഭരണത്തിനുള്ള മറുപടി- പന്ന്യന്‍ തൃശൂർ: കേന്ദ്രസർക്കാർ ദുര്‍ഭരണത്തിനെതിരെ കേരളത്തില്‍ ബദല്‍ ഭരണം സൃഷ്ടിച്ചുകൊണ്ടാണ് എൽ.ഡി.എഫ് മറുപടി നല്‍കുന്നതെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രൻ. നോട്ട് അസാധുവാക്കിയ നടപടിയുടെ ഒന്നാം വാര്‍ഷികത്തിൽ എല്‍.ഡി.എഫ് സംഘടിപ്പിച്ച കരിദിനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ. യു.പി യില്‍ ഓക്സിജനില്ലാതെ കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിക്കുമ്പോള്‍ പശുക്കളെ സംരക്ഷിക്കുന്നതിന് 2000 കോടിയുടെ എ.സി. സംരക്ഷണകേന്ദ്രം പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ കാര്‍ഷികരംഗം അടക്കമുള്ള അടിസ്ഥാന മേഖലകൾ തകരുമ്പോഴും വിദേശരാജ്യങ്ങളില്‍ പറന്നു നടക്കുകയാണ് മോദി. അദാനിക്കും ബാബാ രാംദേവിനും പേ- ടിഎം. കമ്പനിക്കുമെല്ലാം വേണ്ടിയാണ് ഭരണം നടത്തുന്നത്. രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടതിന് മോദിയും ബി.ജെ.പിയും മറുപടി പറയണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പാര്‍ഥസാരഥി ക്ഷേത്രത്തിലെ വരുമാനം നഷ്ടമാകുന്നതിലെ വേദനയാണ് ഹിന്ദു സംഘടനകളെയും ബി.ജെ.പിയെയും ഹര്‍ത്താലിലേക്ക് നയിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം ജില്ല സെക്രട്ടറിയുമായ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. എ.എന്‍.വല്ലഭന്‍, സി.ആര്‍. വത്സന്‍, അഷറഫ്, വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story