Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാമവർമപുരം ഷൂട്ടിങ്...

'രാമവർമപുരം ഷൂട്ടിങ് റേഞ്ച്​ ഇല്ലാതാക്കാൻ നീക്കം'

text_fields
bookmark_border
തൃശൂർ: ഷൂട്ടിങ് ക്ലബിന് വേണ്ടത്ര അപേക്ഷ കിട്ടിയില്ലെന്നുപറഞ്ഞ് കേരള പൊലീസ് അക്കാദമിയിലെ ഷൂട്ടിങ് റേഞ്ച് ഇല്ലാതാക്കാൻ നീക്കം നടക്കുന്നതായി തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തും റൈഫിൾ അസോസിയേഷൻ അംഗം ഡോ. ബ്രൂഷ് എസ്. പുതിയിടവും വാർത്തസമ്മേളനത്തിൽ ആേരാപിച്ചു. ദേശീയ ഗെയിംസിനുവേണ്ടി നിർമിച്ച രാമവർമപുരത്തെ ഷൂട്ടിങ് റേഞ്ച് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കണമെന്ന് 2016 നവംബർ ഒമ്പതിന് ഹൈകോടതി ഉത്തരവ് ഇട്ടിരുന്നു. അതിനുശേഷം ഷൂട്ടിങ് ക്ലബ് രൂപവത്കരിക്കാനോ ഷൂട്ടിങ് റേഞ്ചി​െൻറ അറ്റകുറ്റപ്പണിക്കോ നടപടി ഉണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മേയ് 17ന് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച നോട്ടീസിന് ഷൂട്ടിങ് ക്ലബ് രൂപവത്കരിച്ച് ബൈലോ തയാറാക്കിയെന്ന് മറുപടി കിട്ടി. എന്നാൽ, ഷൂട്ടിങ് റേഞ്ചി​െൻറ അറ്റകുറ്റപ്പണിക്ക് സർക്കാറിന് സമർപ്പിച്ച 19 ലക്ഷത്തി​െൻറ ബജറ്റിന് ഇതുവരെ ഭരണാനുമതി ലഭിച്ചില്ല. ഇതിനിടെ ഷൂട്ടിങ് ക്ലബിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലബ് പ്രവർത്തനം, അംഗങ്ങളുടെ ഷൂട്ടിങ് പ്രാക്ടീസ് ഉൾെപ്പടെയുള്ളവയെ കുറിച്ച് കൃത്യമായ വിവരം നൽകിയിട്ടില്ല. ജില്ലയിലെ കോളജുകൾ, സ്കൂളുകൾ, സ്പോർട്സ് ക്ലബ് എന്നിവക്ക് ഷൂട്ടിങ് ക്ലബിൽ അംഗങ്ങളാകുന്നതിനെ കുറിച്ച് അറിയിപ്പ് കൊടുത്തില്ല. മറ്റ് സംസ്ഥാനങ്ങളിലെ ഷൂട്ടിങ് ക്ലബുകളിൽ വിദ്യാർഥികൾക്കും കായികതാരങ്ങൾക്കും അംഗത്വ ഫീസിൽ ഇളവുണ്ട്. അപേക്ഷകരെ പിന്തിരിപ്പിക്കുന്ന നിലയിലാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഷൂട്ടിങ് ക്ലബ് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഇവർ പറഞ്ഞു. ഹൈകോടതി വിധിയിൽ പറഞ്ഞ കാലാവധി കഴിയുംവരെ ഒന്നും ചെയ്യാതിരുന്ന പൊലീസ് കോടതിയലക്ഷ്യ നടപടിയിൽനിന്ന് രക്ഷപ്പെടാനാണ് അംഗത്വത്തിന് അപേക്ഷ ക്ഷണിച്ചത്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഷൂട്ടിങ് ക്ലബ് ഇനിയും പ്രവർത്തനസജ്ജമല്ല. ഹൈകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 24ന് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയെച്ചന്ന് ഇരുവരും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story