Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹയർ സെക്കൻഡറി അധ്യാപക ...

ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിനെതിരെ പരിഷത്ത്​

text_fields
bookmark_border
തൃശൂർ: ഹയര്‍ സെക്കൻഡറി ഡയറക്ടറേറ്റ് ഇൗമാസം നടത്തുന്ന അധ്യാപക സ്ഥലംമാറ്റം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ അന്തഃസത്ത ചോര്‍ത്തുന്ന നടപടിയാെണന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. അക്കാദമിക നിലവാരം ഉയര്‍ത്താൻ ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികളില്‍നിന്നുള്ള തിരിച്ചുപോക്കായേ ഇതിനെ കാണാനാകൂ എന്ന് പ്രസിഡൻറ് ടി. ഗംഗാധരനും ജനറൽ സെക്രട്ടറി ടി.കെ. മീരാബായിയും അഭിപ്രായപ്പെട്ടു. ഒന്നാംവര്‍ഷ പരീക്ഷഫലം നേരേത്ത പ്രസിദ്ധീകരിച്ചും ഇംപ്രൂവ്‌മ​െൻറ് പരീക്ഷയും മൂല്യനിര്‍ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കിയും നിരന്തര മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാൻ അധ്യാപകരെ തയാറാക്കിയും മുന്നോട്ടുപോകുന്നതിനിെട ഇത്തരം തെറ്റായ നടപടികള്‍ അക്കാദമിക പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. 200 സാധ്യായ ദിനങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ക്കിെടയാണ് ഇത്തരം നടപടി. 200 പ്രവൃത്തിദിനങ്ങളുടെ സ്ഥാനത്ത് രണ്ടാം വര്‍ഷക്കാര്‍ക്ക് 160ഉം ഒന്നാം വര്‍ഷക്കാര്‍ക്ക് 120ഉം മാത്രം ലഭിക്കുന്ന അവസ്ഥ നിലനില്‍ക്കുേമ്പാഴാണ് പകുതിയോളം അധ്യാപകരെ സ്ഥലംമാറ്റാൻ നിര്‍ദേശമുള്ളത്. കുട്ടികളെ തുടര്‍ച്ചയായി അക്കാദമികമായി നിരീക്ഷിച്ച് വേണ്ട മാറ്റം വരുത്തുേമ്പാഴാണ് നിരന്തര മൂല്യനിര്‍ണയം സാര്‍ഥകമാവുക. എന്നാല്‍, അഞ്ചുമാസം പഠിപ്പിച്ച അധ്യാപകര്‍ സ്ഥലം മാറുകയും പുതിയതായി വരുന്നയാൾ മൂല്യനിര്‍ണയം നടത്തുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഫെബ്രുവരിയിൽ മോഡല്‍ പരീക്ഷകളും പ്രായോഗിക പരീക്ഷകളും തുടങ്ങും. വര്‍ഷാവസാനം നടത്തുന്ന സ്ഥലംമാറ്റം വിദ്യാലയ പ്രവര്‍ത്തനം താളം തെറ്റിക്കും. കുട്ടികളുടെ പഠനം തടസ്സപ്പെടാത്ത വിധം വര്‍ഷാവസാന പരീക്ഷകള്‍ക്കുശേഷം ഉത്തരവ് പ്രാബല്യത്തില്‍ വരുത്തുന്നതാണ് ഗുണം ചെയ്യുകയെന്ന് പരിഷത്ത് അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story