Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർക്കാർ സംവിധാനങ്ങൾ...

സർക്കാർ സംവിധാനങ്ങൾ ഭരണഘടനാപരവും സ്​ത്രീസൗഹൃദവുമായില്ല ^ടീസ്​റ്റ

text_fields
bookmark_border
സർക്കാർ സംവിധാനങ്ങൾ ഭരണഘടനാപരവും സ്ത്രീസൗഹൃദവുമായില്ല -ടീസ്റ്റ തൃശൂർ: സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ എത്ര സർക്കാർ സംവിധാനങ്ങൾ ഭരണഘടനാപരവും സ്ത്രീസൗഹൃദവുമായെന്ന് ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയുമായ ടീസ്റ്റ സെതൽവാദ്. ഇന്നും നമ്മൾ സമത്വത്തെ കുറിച്ച് ചർച്ച മാത്രമാണ് ചെയ്യുന്നത്. ലിംഗസമത്വം പ്രവൃത്തിയിൽ കൊണ്ടുവരുന്നതിന് ഒന്നുചെയ്യുന്നില്ലെന്ന് അവർ പറഞ്ഞു. തൃശൂർ ഗവ. കോളജിെല ഡോ. എ.ടി. മാർക്കോസ് ചെയർ സംഘടിപ്പിക്കുന്ന 'സ്ത്രീകളുടെ അവകാശങ്ങൾ - പ്രശ്നങ്ങൾ വെല്ലുവിളികൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാമൂഹിക പരിഷ്കർത്താവും കവയിത്രിയുമായ സാവിത്രി ജ്യോതിറാവു ഫൂലെ പുെണ നഗരത്തി​െൻറ മുഴുവൻ എതിർപ്പും അവഗണിച്ച് രാജ്യത്ത് ആദ്യമായി പെൺകുട്ടികൾക്കായി സ്കൂൾ തുടങ്ങി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചത് 1848ലാണെന്ന് ടീസ്റ്റ ഒാർമിപ്പിച്ചു. പേൾ റീജൻസി ഹോട്ടലിൽ നടന്ന സെമിനാറിൽ ചെെന്നെയിലെ തമിഴ്നാട് അംബേദ്കർ ലോ സർവകലാശാല മുൻ വകുപ്പ് മേധാവി ഡോ. രഘുനാഥ് റെഡ്ഡി, അസോ. പ്രഫ. രേവതി റെഡ്ഡി എന്നിവരും സംസാരിച്ചു. ചടങ്ങിൽ ലോ കോളജ് പ്രിൻസിപ്പൽ സോമൻ പി. മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. അസി. പ്രഫ. ഡോ. വി. അഞ്ജുരാജൻ സ്വാഗതവും വിദ്യാർഥി പ്രതിനിധി കെ.എൻ. അഭിജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ െസഷനുകളിൽ ചർച്ചകളും നടന്നു. സെമിനാർ വ്യാഴാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story