Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപതിമൂന്നാം പദ്ധതിയിൽ...

പതിമൂന്നാം പദ്ധതിയിൽ ഉൗന്നൽ കാർഷിക മേഖലക്ക്​ ^ ഡോ. വി.കെ. രാമചന്ദ്രൻ

text_fields
bookmark_border
പതിമൂന്നാം പദ്ധതിയിൽ ഉൗന്നൽ കാർഷിക മേഖലക്ക് - ഡോ. വി.കെ. രാമചന്ദ്രൻ തൃശൂർ: കേരളത്തി​െൻറ പതിമൂന്നാം പദ്ധതി സമീപനരേഖ കാർഷിക മേഖലക്ക് ഉൗന്നൽ നൽകുന്നതാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ പറഞ്ഞു. പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനം കിലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉൽപാദനക്ഷമത വർധിപ്പിക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ലാഭകരമായ കൃഷിക്കും പ്രാധാന്യം നൽകുക എന്നതാണ് സമീപനം. സംസ്ഥാനത്തി​െൻറ സുസ്ഥിര വികസനത്തിന് ഇത് ഏറെ ഗുണം ചെയ്യും. കിലയും ഇന്ത്യൻ സൊസൈറ്റി ഫോർ ഇക്കോളജിക്കൽ ഇക്കണോമിക്സും (ഇൻസീ) സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇൻസീ പ്രസിഡൻറ് പ്രണബ് മുഖോപാധ്യായ അധ്യക്ഷത വഹിച്ചു. ഡോ. പവൻ സുഖദേവ് മുഖ്യാതിഥിയായിരുന്നു. ഇൻസീ സെക്രട്ടറി നന്ദൻ നോൺ, ജോ. സെക്രട്ടറി ജീന ടി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ആഗോളമാറ്റം, ആവാസവ്യവസ്ഥ എന്നീ വിഷയങ്ങൾ സംബന്ധിച്ച പുസ്തകവും ഇൻസീ ജേണലി​െൻറ പ്രകാശനവും ഡോ. രാമചന്ദ്രൻ നിർവഹിച്ചു. വിദേശ പ്രതിനിധികളടക്കം 200പേർ മൂന്നുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സുസ്ഥിരത, സ്ഥാപനങ്ങൾ, പ്രചോദനങ്ങൾ, പ്രതികരണങ്ങൾ, നയങ്ങൾ, പ്രതിബദ്ധത എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് ചർച്ച. ഭൂ-തണ്ണീർത്തട ആവാസ വ്യവസ്ഥ, കാലാവസ്ഥ വ്യതിയാനത്തി​െൻറ ആഘാതം, ഇന്ധന ഉപയോഗം നേരിടുന്ന വെല്ലുവിളി, നഗരങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങളിൽ നാല് സമാന്തര സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെ.കെ. ൈനനാൻ, ഡോ. ജെ.ബി. രാജൻ, ബാലചന്ദ്ര പാട്ടീൽ, ബിജോയ് കെ. തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പൊതു സെഷനിൽ ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് േഗ്രാത്ത് റിട്ട. പ്രഫസർ എം.എൻ. മൂർത്തിയും ലോകബാങ്ക് പാരിസ്ഥിതിക ശാസ്ത്ര വിഭാഗത്തിലെ സുസ്മിത ദാസ് ഗുപ്തയും മുഖ്യപ്രഭാഷണം നടത്തി. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story