Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോഷണം: നാലംഗ സംഘം...

മോഷണം: നാലംഗ സംഘം പിടിയിൽ

text_fields
bookmark_border
തൃശൂർ: മോഷണം നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശിയടക്കം നാലംഗസംഘം പിടിയിൽ. കൈപറമ്പ് കൊള്ളന്നൂര്‍ സ്വദേശി ചെട്ടിപ്പാറന്‍ വീട്ടില്‍ ദാസന്‍ (26), പുത്തൂര്‍ സ്വദേശി പുത്തൂരാശാരി വീട്ടില്‍ അജിത് (21), തമിഴ്നാട് വിരുതാചലം സ്വദേശി സതീഷ് (26), എടക്കളത്തൂര്‍ സ്വദേശി കണ്ടമ്പുള്ളി സ്വദേശി സജീവ്കുമാര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ മുണ്ടൂര്‍ സിഗ്‌നല്‍ ജങ്ഷനടുത്തുള്ള മൊബൈല്‍ കട, കൈപ്പറമ്പില്‍ എടക്കളത്തൂരില്‍ പൂട്ടിക്കിടന്ന വീട് എന്നിവിടങ്ങളിൽ മോഷണം നടത്തിയതിനാണ് അറസ്റ്റ്. ഈ മാസം ഒന്നിനാണ് എടക്കളത്തൂര്‍ സ്വദേശി തച്ചംപ്പിള്ളി ശങ്കരൻനായരുടെ വീട്ടിൽ മോഷണം നടന്നത്. അലമാരകളുടെയും, മുറികളുടേയും പൂട്ടുകള്‍ തകർത്ത് പണം, ടി.വി, ഡി.വി.ഡി െപ്ലയര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങൾ തുടങ്ങിയവ മോഷണം പോയി. സംഭവസ്ഥലത്തുനിന്ന് കിട്ടിയ ചെരുപ്പില്‍ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് നാലംഗ കവർച്ച സംഘം വലയിലായത്. ഒക്ടോബർ 10ന് രാത്രി മുണ്ടൂര്‍ സിഗ്‌നല്‍ ജങ്ഷനടുത്തുള്ള ഇൻറിമേറ്റ് മൊബൈല്‍ വേൾഡ് എന്ന കടയിൽനിന്ന് 13,000 രൂപയും, 75,000 രൂപ വില വരുന്ന മൊബൈല്‍ ഫോണുകളും, അനുബന്ധ ഉപകരണങ്ങളും മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28ന് കേച്ചേരിയിലെ മൊബൈൽ ഷോപ്പിൽ നടത്തിയ മോഷണശ്രമം പൊലീസിെന കണ്ട് ഉപേക്ഷിച്ചതായും പ്രതികൾ സമ്മതിച്ചു. മോഷണം നടത്തുന്ന സ്ഥലങ്ങളെപ്പറ്റി നന്നായി മനസ്സിലാക്കിയതിന് ശേഷമാണ് കൃത്യം നിർവഹിക്കുക. മോഷണ മുതലുകള്‍ ഏറെനാള്‍ ഒളിപ്പിച്ചുവെച്ചതിനുശേഷം വിറ്റ് പണമാക്കുകയായിരുന്നു ഇവരുടെ രീതി. മോഷ്ടിച്ചവ ഒളിപ്പിച്ചിരുന്നത് ദാസനും കുടുംബവും താമസിച്ചിരുന്ന വീട്ടിലായിരുന്നു. വീടി​െൻറ പിറകിലെ വരാന്തയില്‍ ഏകദേശം നാലടിയോളം താഴ്ചയുള്ള കുഴികുത്തി മോഷണമുതലുകള്‍ പ്ലാസ്റ്റിക് ചാക്കുകളിലും, ഫ്ലക്‌സുകളിലും പൊതിഞ്ഞ് കുഴിച്ചിട്ടിരിക്കുകയായിരുന്നു. ടിവിയും, ഗൃഹോപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും ഇവിടെനിന്ന് കണ്ടെടുത്തു. ലഹരി വസ്തുക്കള്‍ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് മോഷണം തുടങ്ങിയതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പേരാമംഗലം എസ്‌.ഐ ലാൽകുമാര്‍, ഷാഡോ പൊലീസ് അംഗങ്ങളായ എസ്‌.ഐ വി.കെ. അന്‍സാര്‍, എ.എസ്.ഐമാരായ പി.എം. റാഫി, എന്‍.ജി. സുവ്രതകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ കെ. ഗോപാലകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, വിപിന്‍ദാസ്, എ.എസ്.ഐ സുനില്‍ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story