Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേരിവിജയം...

മേരിവിജയം സാഹിത്യോത്സവം ശനിയാഴ്ച

text_fields
bookmark_border
തൃശൂർ : ഈ വർഷത്തെ മേരിവിജയം സാഹിത്യോത്സവം ശനിയാഴ്ച കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.45ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഉദ്ഘാടന ശേഷം 'മതമൗലികവാദവും ദേശീയതയും' വിഷയത്തിൽ സിമ്പോസിയം. പ്രഫ. കെ.പി. ശങ്കരൻ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവർ പ്രഭാഷണം നടത്തും. ഉച്ചക്ക് 12ന് അനുമോദന സമ്മേളനം. മെത്രാൻ പദവിയിൽ 50 വർഷം പിന്നിടുന്ന കൽദായ സുറിയാനി സഭാധ്യക്ഷൻ മാർ അേപ്രം മെത്രാപ്പോലീത്ത, നാഷനൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (നോട്ടോ) അംബാസഡറായ ഫാ. ഡേവിസ് ചിറമ്മൽ, ഇൻറർ നാഷനൽ ഫ്രാൻസിസ്കൻ കോൺഫറൻസി​െൻറ ജനറൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ ഫ്രാങ്കോ കണ്ണമ്പുഴ, കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രഫ. വി.ജി. തമ്പി എന്നിവരെ ആദരിക്കും. മന്ത്രി എ.സി. മൊയ്തീൻ മുഖ്യാതിഥിയായിരിക്കും. മേരിവിജയം നടത്തിയ സാഹിത്യ മത്സരങ്ങളിൽ വിജയികൾക്ക് സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്യും. ഉച്ചക്ക് രണ്ടിന് അവാർഡ് സമർപ്പണ ചടങ്ങ്. പ്രഫ. എം.കെ. സാനു, ടി.എം. എബ്രഹാം, ഫാ. ജോർജ് കുറ്റിക്കൽ, ഡോ. സെബാസ്റ്റ്യൻ കിഴക്കേൽ എന്നിവർക്ക് മേരിവിജയം അവാർഡ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നൽകും. ചലച്ചിത്ര പ്രവർത്തകൻ ജോൺ പോൾ അധ്യക്ഷത വഹിക്കും. ഫാ. ഡോ. ദേവസി പന്തല്ലൂക്കാരൻ, അലക്സാണ്ടർ സാം, ബ്രദർ ജെയിംസ് കാരിക്കാട്ടിൽ, ഡേവിസ് കണ്ണനായ്ക്കൽ, ജോർജ് ചാണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ലഹരി വിമുക്ത വിദ്യാലയം സംസ്ഥാനതല ഉദ്ഘാടനം തൃശൂർ: സംസ്ഥാന പേരൻറ്്സ് ടീച്ചേഴ്സ് അസോസിയേഷനും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും ചേർന്നുള്ള ലഹരി വിമുക്ത വിദ്യാലയത്തി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് തൃശൂർ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായർ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾക്കിടയിൽ പേടിസ്വപ്നമായി മാറിയ ലഹരി എന്ന വിപത്തിനെ ബോധവത്കരണ ക്ലാസുകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓരോ സ്കൂളിലും അഞ്ച് മുതൽ 10 വരെ വിദ്യാർഥികളെ ഉൾപ്പെടുത്തി ലഹരി വിമുക്ത ക്ലബ് രൂപവത്കരിക്കും. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനും ഉറവിടം കണ്ടെത്തുന്നതിനും വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകും. ലഹരിക്കടിമകളായ കുട്ടികൾക്ക് ചികിത്സ സഹായവും കൗൺസലിങ് സൗകര്യവും ഒരുക്കും. വിദ്യാർഥികൾക്കുള്ള ആദ്യ പരിശീലന ക്യാമ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തും. പദ്ധതി നടപ്പാക്കാൻ വിദ്യാലയങ്ങളും അധ്യാപകരും 9496215019 എന്ന നമ്പറിൽ ബന്ധപ്പെടാം. സംസ്ഥാന പി.ടി.ഐ പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എം. ജയപ്രകാശ്, ഐ.എ.പി സംസ്ഥാന പ്രസിഡൻറ് ഡോ.കെ.എൻ. വെങ്കിടേശ്വരൻ, ദേശീയ പ്രസിഡൻറ് ഡോ. ടി.എം. ആനന്ദകേശവൻ, പി.പി. ജേക്കബ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story