Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅബ്രാഹ്മണ പൗരോഹിത്യ...

അബ്രാഹ്മണ പൗരോഹിത്യ അവകാശ പ്രഖ്യാപന സമ്മേളനം 12ന്

text_fields
bookmark_border
ഗുരുവായൂർ: ക്ഷേത്ര പ്രവേശന വിളംബരത്തി​െൻറ 81ാം വാർഷികമായ നവംബർ 12ന് യുവകലാസാഹിതിയുടെ നേതൃത്വത്തിൽ അബ്രാഹ്മണ പൗരോഹിത്യ അവകാശ പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കും. വൈകീട്ട് നാലിന് ഗാന്ധിസ്മൃതി മണ്ഡപത്തിൽ സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ കെ.വി. അബ്ദുൽഖാദർ, വി.ടി. ബൽറാം, നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, അശോകൻ ചരുവിൽ, കൊച്ചിൻ ദേവസ്വം പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ, വേട്ടുവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. ജയചന്ദ്രൻ, ചെട്ടിക്കുളങ്ങര ക്ഷേത്രം സഹശാന്തി എസ്. സുധികുമാർ, പട്ടിക ജാതി ഉപദേശക സമിതി അംഗം ബാബു ചിങ്ങാരത്ത് എന്നിവർ പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story