Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവി.എച്ച്.എസ്.ഇ റീജനൽ...

വി.എച്ച്.എസ്.ഇ റീജനൽ വൊക്കേഷനൽ എക്സ്പോയിൽ ഇടുക്കി ജില്ലയുടെ പ്രാതിനിധ്യം നാമമാത്രം

text_fields
bookmark_border
ഗുരുവായൂർ: ജില്ല ശാസ്ത്രോത്സവത്തോടൊപ്പം നടക്കുന്ന . ഇടുക്കിയിൽ നിന്നും ചാവക്കാട് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളാണ് വിദ്യാർഥികളെ മേളയിൽ നിന്ന് അകറ്റുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചാവക്കാട് എം.ആർ.ആർ.എം.എച്ച്.എസ്.എസിലാണ് തൃശൂർ, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട മേഖലയുടെ പ്രദർശനം നടക്കുന്നത്. എന്നാൽ 50ഓളം സ്റ്റാളുകൾ ഉണ്ടാവുന്ന പ്രദർശനത്തിൽ ഇടുക്കിയിൽ നിന്നും മൂന്ന് എൻട്രികൾ മാത്രമാണുള്ളത്. ബുധനാഴ്ചയുണ്ടായ തൃശൂർ ജില്ല ഹർത്താലി​െൻറ പശ്ചാത്തലത്തിൽ ഇടുക്കിയുടെ പ്രാതിനിധ്യം തന്നെ സംശയത്തിലാണ്. അകലെ കിടക്കുന്ന ജില്ലകളായ തൃശൂരിനെയും ഇടുക്കിയേയും ഉൾപ്പെടുത്തി മേഖല രൂപവത്കരിച്ചതിലെ അശാസ്ത്രീയതയാണ് പ്രദർശനത്തിൽ നിന്നും ഇടുക്കിയിലെ വിദ്യാർഥികളെ അകറ്റുന്നത്. തൃശൂർ, ഇടുക്കി ജില്ലകളിലായി 52 സ്കൂളുകളാണുള്ളത്. ഇതിൽ 36എണ്ണം തൃശൂരും 16 എണ്ണം ഇടുക്കിയിലുമാണ്. ചെമ്പുക്കാവിലാണ് മേഖലയുടെ ആസ്ഥാനം. മറ്റെല്ലാ മേഖലകളും അടുത്ത ജില്ലകളെ ചേർത്ത് രൂപവത്കരിച്ചപ്പോൾ തൃശൂരും, ഇടുക്കിയും മാത്രം ഒരു മേഖലയിൽ ഉൾപ്പെട്ടു. അശാസ്ത്രീയമായ ഈ വിഭജനം തിരുത്തണമെന്ന ആവശ്യം അധികൃതർ പരിഗണിക്കാത്തത് വിദ്യാർഥികളെ മേഖലാതലത്തിലുള്ള മേളകളിൽ നിന്ന് അകറ്റുകയാണ്. കൂടുതൽ സ്കൂളുകൾ തൃശൂരിലായതിനാൽ മേളകളേറെയും ഇവിടെയാണ് നടക്കാറുള്ളത്. അകലെയുള്ള ജില്ലകൾ ചേർത്തുള്ള മേഖലയായതിനാൽ ഭരണപരമായ അസൗകര്യങ്ങളുമുണ്ട്. രണ്ട് ദിവസമായി ചാവക്കാട് നടക്കുന്ന മേളയിൽ എൻജിനീയറിങ്, ഐ.ടി, അഗ്രികൾച്ചർ, പാരാമെഡിക്കൽ, അനിമൽ ഹസ്ബൻഡറി, ഫിഷറീസ്, കൊമേഴ്സ്, ട്രാവൽ ആൻഡ് ടൂറിസം, ഫാഷൻ ടെക്നോളജി, കോസ്മറ്റോളജി എന്നീ വിഭാഗങ്ങളിലുള്ള സ്റ്റാളുകൾ ഉണ്ടാവുമെന്ന് മേളയുടെ കൺവീനർ എം. പത്മജ പറഞ്ഞു. പ്രദർശനത്തോടൊപ്പം വിപണനവും ഉണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story