Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമറ പൊട്ടി മാലിന്യം...

മറ പൊട്ടി മാലിന്യം പുറത്തേക്ക്

text_fields
bookmark_border
തൃശൂർ: മാലിന്യം തള്ളൽ തടയാനാണ് ഷീറ്റുപയോഗിച്ച് പുരയിടം മറച്ചത്. മറ അനുഗ്രഹമെന്ന് കരുതിയവർ രാപകൽ വ്യത്യാസമില്ലാതെ മാലിന്യം വലിച്ചെറിഞ്ഞു. ഒടുവിൽ മാലിന്യ കൂമ്പാരത്തി​െൻറ ശക്തിയിൽ ഷീറ്റ് റോഡിലേക്ക് തള്ളി. രാമഞ്ചിറ മഠം റോഡിലാണ് ഇൗ കാഴ്ച. ദുർഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരം റോഡിലേക്ക് വീഴാവുന്ന നിലയിലാണ്. നഗരത്തിലെ മിക്ക ഇടറോഡുകളിലും ഇതേ അവസ്ഥയാണ്. പ്രതിഷേധം ഉണ്ടാകുമ്പോൾ 'ഇപ്പോൾ ശരിയാക്കാം' എന്ന് പറയുന്നതല്ലാതെ അധികൃതർ ഒന്നും ചെയ്യാത്തതാണ് മാലിന്യ പ്രശ്നം വലിയ പ്രതിസന്ധിയാകുന്നത്. മാലിന്യ പ്രശ്നത്തിൽ സെപ്റ്റംബർ മാസം കോർപറേഷനിൽ പ്രത്യേക യോഗം നടത്തി 10 ദിവസത്തിനകം മാലിന്യം നീക്കാൻ തീരുമാനമെടുത്തിരുന്നു. കൂട്ടായി എടുത്ത ഇൗ തീരുമാനം എവിടെയെത്തിയെന്ന് നോക്കാൻ പോലും പ്രതിഷേധിച്ച ജനപ്രതിനിധികൾ തയാറാവുന്നില്ല. ഓണത്തിന് ശേഷം ടൺ കണക്കിന് മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നുവെന്ന് ആരോഗ്യ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. കൊക്കാലെ, അയ്യന്തോൾ, ചെമ്പൂക്കാവ്, മുണ്ടുപാലം, കൂർക്കഞ്ചേരി, എം.ജി റോഡ്, കണ്ണംകുളങ്ങര, പട്ടാളം മാർക്കറ്റിന് സമീപം എന്നിങ്ങനെ നഗരത്തിലെ മിക്ക സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. ആരോഗ്യവിഭാഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലടക്കം സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. മാലിന്യപ്രശ്നങ്ങളുണ്ടാക്കുന്ന തട്ടുകടകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും 51 മൈക്രോണിന് താഴെയുള്ള പ്ലാസ്്റ്റിക് കവറുകളും ഉൽപന്നങ്ങളും വിപണനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനും തീരുമാനമുണ്ടായിരുന്നു. പ്രഖ്യാപനങ്ങൾ മുറപോലെ നടക്കുന്നതല്ലാതെ പ്രയോജനകരമായ ഒരു പ്രവർത്തനവും നടക്കുന്നില്ലെന്നാണ് വാസ്തവം. പകർച്ച വ്യാധികൾ പടർന്നു പിടിക്കാനുള്ള സാഹചര്യമുണ്ടായിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർക്കാവുന്നില്ല. അസഹ്യ ദുർഗന്ധത്താൽ പരിസരവാസികളും യാത്രക്കാരും ദുരിതത്തിലായിട്ടും പരിഹാര നടപടികൾ ഉണ്ടാവുന്നില്ല. നഗരഹൃദയത്തിലടക്കം ഇരുട്ടി​െൻറ മറവിൽ വൻതോതിൽ തള്ളുന്നത് പിടികൂടാൻ അധികൃതർക്ക് കഴിയുന്നതുമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story