Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാന സ്കൂൾ നീന്തൽ...

സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ് നാളെ മുതൽ തൃശൂരിൽ

text_fields
bookmark_border
തൃശൂർ: സംസ്ഥാന സ്കൂൾ നീന്തൽ, വാട്ടർ പോളോ ചാമ്പ്യൻഷിപ് വെള്ളിയാഴ്ച തുടങ്ങും. തിങ്കളാഴ്ച വരെ വിമല കോളജ് അക്വാട്ടിക് അക്കാദമിയിലാണ് മത്സരങ്ങൾ നടത്തുകയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ. സുമതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 92 ഇനങ്ങളിലാണ് മത്സരം. വെള്ളിയാഴ്ച രാവിലെ 9.30ന് മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അധ്യക്ഷത വഹിക്കും. തിങ്കളാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനദാനം നിർവഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസിക്കാനുള്ള സ്കൂളുകൾ തയാറാക്കി. കുട്ടികൾക്കും ഓഫിഷ്യൽസിനുമുള്ള ഭക്ഷണം സ്വിമ്മിങ് പൂളി​െൻറ വളപ്പിൽ എത്തിക്കും. മത്സരദിവസങ്ങളിൽ രാവിലെ ഏഴിനും വൈകീട്ട് അഞ്ചിനും തൃശൂർ വടക്കേ സ്റ്റാൻഡിൽനിന്ന് പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ സ്പോർട്സ് കോഒാഡിനേറ്റർ എം.പി. ഫ്രാൻസിസ്, ടി.ടി. ബെന്നി, സി.എസ്. ഗിരീഷ്കുമാർ, ജഫ്രിൻ ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story