Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതദ്ദേശ സ്​ഥാപനങ്ങളിലെ...

തദ്ദേശ സ്​ഥാപനങ്ങളിലെ മരാമത്ത്​ പ്രവൃത്തികൾക്ക്​ ജി.എസ്​.ടി നിരക്ക്​ ഉൾപ്പെടുത്തി ഉത്തരവ്​

text_fields
bookmark_border
തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികൾക്ക് ജി.എസ്.ടി നിരക്ക് ഉൾപ്പെടുത്തി ഉത്തരവ് വൈ. ബഷീർ കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള മരാമത്ത് പ്രവൃത്തികളെയെല്ലാം ജി.എസ്.ടിക്ക് കീഴിലാക്കിയുള്ള പുതിയ ഉത്തരവ് തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലുള്ള ഇടപാടുകളെ വിൽക്കലും വാങ്ങലുമായി ക്രമീകരിച്ച് ജി.എസ്.ടി ഏർപ്പെടുത്തിയാണ് പുതിയ ഉത്തരവ്. ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വരുന്നതിനാൽ നിലവിൽ ടെൻഡർ വിളിച്ചതിൽ കൂടുതൽ തുക കരാറുകാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ടിവരും. പുതുക്കിയ നിരക്കുകളും നിർദേശിച്ചിട്ടുള്ളതിനാൽ റോഡ് നിർമാണത്തിലുൾപ്പെടെ ചെലവ് കുതിച്ചുയരും. ജി.എസ്.ടി ചട്ടപ്രകാരം ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരാൾ എന്ന നിലയിൽ ജി.എസ്.ടി രജിസ്ട്രേഷൻ നടത്തുന്നതിനും തദ്ദേശ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ സെക്രട്ടറിയാണ് ജി.എസ്.ടി രജിസ്ട്രേഷൻ നടത്തേണ്ടത്. തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന വിൽപനകൾ, വാങ്ങലുകൾ, നെറ്റ് പേമ​െൻറ് എന്നിവ നിശ്ചിത ഫോറങ്ങളിൽ ജി.എസ്.ടി പോർട്ടലുകളിൽ ഫയൽ ചെയ്യേണ്ടതാണ്. പുതിയ റോഡുകൾ നിർമിക്കുന്നതും വാങ്ങൽ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് ജി.എസ്.ടി നൽകേണ്ടത്. ജൂലൈ ഒന്നിനുശേഷം നടന്ന എല്ലാ പ്രവൃത്തികളുടെയും ബില്ലുകൾ നൽകുേമ്പാൾ രണ്ട് ശതമാനം ജി.എസ്.ടിയാണ് കിഴിക്കേണ്ടത്. ഇൗ തുക അഞ്ച് ദിവസത്തിനുള്ളിൽ ഇ–പേമ​െൻറ് വഴി സെൻട്രൽ ടാക്സ് ഡിപ്പാർട്മ​െൻറിൽ അടക്കണം. കിഴിവ് വരുത്തുന്നതിലോ തുക അടക്കുന്നതിൽ കാലതാമസം വരുത്തിയാലോ ഇതിനു കാരണക്കാരനായ ഉദ്യോഗസ്ഥനിൽനിന്ന് പിഴ ഇൗടാക്കും. മാന്വൽ/ഇ–ടെൻഡർ ഫോറത്തിന് നോട്ടിഫിക്കേഷൻ പ്രകാരം 12 ശതമാനം ജി.എസ്.ടിയാണ് ഇൗടാക്കേണ്ടത്. പഴയ വാഹനങ്ങളും ഫർണിച്ചറും വാങ്ങുേമ്പാഴും ലേലം ചെയ്തുവിൽക്കുേമ്പാഴും ജി.എസ്.ടി ചേർക്കണം. ഇൗ തുക ലേലം കൊണ്ട ആളിൽ നിന്നാണ് ഇൗടാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന പ്രധാന നിർമാണ സാമഗ്രികളുടെ ജി.എസ്.ടി നിരക്കുകൾ: (തദ്ദേശ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ ഉത്തരവിലുള്ളത്) ബിറ്റുമിൻ–18 ശതമാനം സ്റ്റീൽ–18 ശതമാനം സിമൻറ്–28 ശതമാനം ടൈൽസ്–28 ശതമാനം മണ്ണ്– അഞ്ച് ശതമാനം സോളിഡ് ബ്ലോക്ക്–28 ശതമാനം തടി–18 ശതമാനം പെയിൻറ്–28 ശതമാനം ഗ്ലാസ്(ഫ്ലോട്ട്)–28 ശതമാനം അലൂമിനിയം ഷീറ്റുകൾ/പി.വി.സി പൈപ്പ് –18 ശതമാനം
Show Full Article
TAGS:LOCAL NEWS 
Next Story