Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്ര സർക്കാറിനെ...

കേന്ദ്ര സർക്കാറിനെ താങ്ങിനിർത്തുന്നത്​ കോർപറേറ്റ്–ഹിന്ദുത്വ കൂട്ടായ്​മ –പ്രകാശ്​ കാരാട്ട്​

text_fields
bookmark_border
കേന്ദ്ര സർക്കാറിനെ താങ്ങിനിർത്തുന്നത് കോർപറേറ്റ്–ഹിന്ദുത്വ കൂട്ടായ്മ – കാരാട്ട് കോഴിക്കോട്: വൻകിട കോർപറേറ്റുകളും ഹിന്ദുത്വവുമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ കേന്ദ്ര സർക്കാറിെന താങ്ങിനിർത്തുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നവഉദാരീകരണത്തി​െൻറയും ഹിന്ദുത്വ ആശയങ്ങളുടെയും കൂടിച്ചേരലാണ് കേന്ദ്രഭരണം. കാലിക്കറ്റ് സർവകലാശാലയിലെ ഇ.എം.എസ് ചെയർ സംഘടിപ്പിച്ച 21ാം നൂറ്റാണ്ടിൽ 'മൂലധന'ത്തി​െൻറ വായന എന്ന പേരിലെ ദ്വിദിന സെമിനാർ ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. നവഉദാരീകരണത്തി​െൻറ വക്താക്കളെ മാർക്സിയൻ രീതിയിലൂടെ തൂത്തെറിയണം. നോട്ട് നിരോധനവും ജി.എസ്.ടിയും അസംഘടിത മേഖലയെ ഞെക്കികൊന്നു. ഇൗ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ സംഘടിത മേഖലയിൽ 15 ലക്ഷം പേർക്ക് ജോലി നഷ്ടമായതാണ് നോട്ടുനിരോധനത്തി​െൻറ പ്രധാന 'നേട്ടം' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'മൂലധനം' എന്ന ലോകപ്രശസ്തമായ പുസ്തകത്തിലൂടെ മുതലാളിത്തത്തി​െൻറ ശാസ്ത്രീയ വിശകലനം നടത്താൻ മാർക്സിന് കഴിഞ്ഞു. സാമ്പത്തികശാസ്ത്രപ്രകാരമുള്ള മൂലധനമെന്നത് സാമൂഹിക ബന്ധങ്ങളുെട പ്രതിഫലനമാണ്. ആഗോളീകരണത്തി​െൻറ ഭാഗമായി പണത്തി​െൻറ കേന്ദ്രീകരണമടക്കമുള്ള ഇപ്പോഴത്തെ അവസ്ഥയെ ചെറുക്കാൻ മാർക്സിയൻ ആശയങ്ങളിലധിഷ്ഠിതമായ സമ്പദ്വ്യവസ്ഥ വേണം. ഒക്ടോബർ വിപ്ലവത്തി​െൻറ നൂറാം വാർഷികമാഘോഷിക്കുേമ്പാൾ അധ്വാന വർഗം ശക്തി പ്രാപിച്ചെങ്കിലും തൊഴിലാളികളുടെ കരാർവത്കരണവും പിരിച്ചുവിടലും തുടരുകയാണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു. പ്രഫ. ആദിത്യ മുഖർജി, ഡോ. എം.പി ടെറൻസ് സാമുവൽ, ഡോ. രാമലംഗം നാഗേന്ദ്ര പിള്ള, സി. അശോകൻ, അനിൽ വർമ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഇ.എം.എസ് ചെയർ വിസിറ്റിങ് പ്രഫസർ വി. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. കെ. വിശ്വനാഥ്, ഡോ. വി.കെ. സുബ്രഹ്മണ്യൻ, പി. അശോകൻ എന്നിവർ സംസാരിച്ചു. സെമിനാർ ഇന്നവസാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story