Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹയർസെക്കൻഡറി...

ഹയർസെക്കൻഡറി സ്​കൂളുകളിൽ ക്ലർക്ക്, പ്യൂൺ തസ്തികകൾക്ക് ധനവകുപ്പ് അനുമതി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ ക്ലർക്ക്, പ്യൂൺ തസ്തികകൾ സൃഷ്ടിക്കാനുള്ള നിർദേശത്തിന് ധനവകുപ്പി​െൻറ അനുമതി. 2500 പേരെ നിയമിക്കാനുള്ള നിർദേശത്തിനാണ് ധനവകുപ്പ് അനുമതി നൽകിയത്. നിലവിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അനധ്യാപക ജീവനക്കാർ ഇല്ല. വർഷങ്ങളായി ഇൗ ആവശ്യം ഉയരാൻ തുടങ്ങിയിട്ട്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥി​െൻറ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസവകുപ്പ് സമർപ്പിച്ച ആവശ്യം വിശദപരിശോധനക്ക് വിധേയമാക്കിയശേഷം ധനവകുപ്പ് അനുമതി നൽകുകയായിരുന്നു. സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ ആദ്യമായാണ് ഇത്രയും പുതിയ തസ്തികകൾ വരുന്നത്. ധനവകുപ്പ് അനുമതി ലഭിച്ച സാഹചര്യത്തിൽ വൈകാതെ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനമെടുക്കും. 500 കുട്ടികളിൽ കുറയാത്ത ഹയർസെക്കൻഡറി സ്കൂളുകളിലാണ് പ്യൂൺ നിയമനത്തിന് അനുമതി നൽകിയിരിക്കുന്നത്. ആയിരത്തോളം സ്കൂളുകളിലാണ് ക്ലർക്ക് നിയമനത്തിന് സാധ്യത തെളിയുന്നത്. ഹയർസെക്കൻഡറി സ്കൂളുകളിൽ പ്യൂൺ, ക്ലർക്ക് തസ്തിക അനുവദിക്കാൻ ധനവകുപ്പ് അനുമതി നൽകിയത് പ്രിൻസിപ്പൽമാർക്കാണ് ആശ്വാസമാകുന്നത്. നിലവിൽ ഈ ജോലികൾകൂടി പ്രിൻസിപ്പൽമാരുടെ ചുമതലയാണ്. പ്യൂൺ തസ്തിക മീനിയൽ സ്റ്റാഫായാണ് പരിഗണിച്ചിട്ടുള്ളത്. ക്ലാസ് ഫോറിലുള്ള തസ്തികയിൽ നിയമനം ലഭിക്കുന്നവർ ദിവസവും സ്കൂൾ അടയ്ക്കുന്നതുവരെയുള്ള കാര്യങ്ങളുടെ ചുമതലക്കാരായിരിക്കും. –സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS 
Next Story