Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആണ്ടുനേർച ഇന്ന്...

ആണ്ടുനേർച ഇന്ന് ആരംഭിക്കും

text_fields
bookmark_border
മതിലകം: സൂഫി വര്യൻ മതിലകം ബാപ്പുട്ടി മുസ്ലിയാരുടെ 45ാം ആണ്ടുനേർച്ച വ്യാഴാഴ്ച ആരംഭിക്കും. രാവിലെ 10ന് കെ.എഫ്. ഷംസുദ്ദീൻ മുസ്ലിയാർ കൊടിയേറ്റും. വൈകീട്ട് നടക്കുന്ന മജ്ലിസ് സ്വലാത്തിന് ഹബീബ്കോയ തങ്ങൾ നേതൃത്വം നൽകും. രാത്രി 7.30ന് മതിലകം ജുമാസ്ജിദ് ഇമാം അബ്ദുസ്സലാം ഫൈസി പ്രഭാഷണം നടത്തും. വെള്ളിയാഴ്ച വൈകീട്ട് പാണക്കാട് ഫസൽ ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ദിക്റ് ഹൽഖയുണ്ടാകും. ശേഷം ഉസ്താദ് ജലീൽ റഹ്മാനി പ്രഭാഷണം നടത്തും. സമാപന ദിവസമായ 11ന് പുലർച്ചെ ഇസ്ഹാഖ് ദാരിമിയുടെ നേതൃത്വത്തിൽ മൗലിദ് പാരായണം ഉണ്ടാകും. വൈകീട്ട് ഖത്തം ദുആയും ബാപ്പുട്ടി മുസ്ലിയാർ മൗലിദ് പ്രകാശനവും മാത്തൂർ യു.പി. മുഹമ്മദ് മുസ്യിലാർ നിർവഹിക്കും. ചികിത്സ ധനസഹായ വിതരണം കൊടുങ്ങല്ലൂർ: മേത്തല മേഖലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ചികിത്സ ധനസഹായത്തിന് അപേക്ഷിച്ച അർഹരായവർക്കുള്ള ധനസഹായം വിതരണം ചെയ്തു. മേത്തല വില്ലേജിൽ താമസിക്കുന്ന അപേക്ഷകർക്ക് 15,40,000 രൂപയാണ് ധനസഹായം അനുവദിച്ചത്. കൊടുങ്ങല്ലൂർ താലൂക്കിൽ വിവിധ വില്ലേജുകളിലായി 29,31,500 രൂപയാണ് ഇതുവരെ ധനസഹായമായി വിതരണം നടത്തിയിട്ടുള്ളതെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story