Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട ബസ്...

ഇരിങ്ങാലക്കുട ബസ് സ്​റ്റാൻഡ് റോഡിൽ ഗതാഗതം നിരോധിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: ഠാണ- കൂടല്‍മാണിക്യം റോഡ് നവീകരണത്തി​െൻറ ഭാഗമായി റോഡില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ സ്ഥാപിക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ 14-വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. നിലവില്‍ ഒരുവശത്തേക്ക് മാത്രമാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. നിരോധനം ഉണ്ടെങ്കിലും രണ്ട് ദിശകളിലും വാഹനങ്ങള്‍ പോകുന്നതിനാല്‍ കോണ്‍ക്രീറ്റിങ് നടക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് നിരോധനം. ആല്‍ത്തറ പരിസരത്ത് മെയിന്‍ റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ ശരിയാക്കാനുള്ളതിനാലും ഗതാഗത തടസ്സം നേരിടാന്‍ ഇടയുണ്ട്. ഠാണാവില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ചന്തക്കുന്ന് വഴി ടൗണ്‍ഹാള്‍ റോഡിലൂടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തണമെന്നും, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പുറപ്പെടുന്ന വാഹനങ്ങള്‍ ക്രൈസ്റ്റ് കോളജ് വഴി പോകണമെന്നും അസി. എന്‍ജിനീയര്‍ അറിയിച്ചു. സാകേതം സേവാനിലയം ഉദ്ഘാടനം ഇരിങ്ങാലക്കുട: മാപ്രാണം കുഴിക്കാട്ടുകോണത്ത് പണിത 'സാകേതം' സേവാനിലയ മന്ദിരം ഉദ്ഘാടനം ചെയ്തു. സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തി. സേവാഭാരതി പ്രസിഡൻറ് പി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി സേവാനിലയം സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ആമുഖപ്രഭാഷണം നടത്തി. ഭവന നിർമാണനിധി ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story