Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടകരയിലെ...

കൊടകരയിലെ കാവടിയാട്ടക്കാര്‍ക്ക് ഇനി ഉത്സവകാലം

text_fields
bookmark_border
കൊടകര: വൃശ്ചികം പിറക്കുന്നതോടെ ക്ഷേത്രങ്ങളില്‍ തുടക്കം കുറിക്കുന്ന ഷഷ്ഠി ആഘോഷങ്ങളില്‍ കാവടികളേറ്റി നൃത്തം വെക്കാന്‍ തയാറെടുക്കുകയാണ് കൊടകരയിലെ കാവടിക്കാര്‍. വേനല്‍ക്കാലമായാല്‍ കാവടിയാട്ടം മുഖ്യതൊഴിലാക്കുന്ന മുന്നൂറിലേറെ പേരാണ് കൊടകര മേഖലയിലുള്ളത്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കാവടിയാടാന്‍ പോകുന്ന നിരവധി പേര്‍ കൊടകരയിലുണ്ട്. കൊടകര ടൗണിലും പരിസരത്തുമായുള്ള കാവുംതറ, ഗാന്ധിനഗര്‍, മരത്തോമ്പിള്ളി, മനക്കുളങ്ങര, ഉളുമ്പത്തുകുന്ന്, അഴകം എന്നിവിടങ്ങളില്‍ മാത്രം ഇരുന്നൂറോളം പേര്‍ കാവടി ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരാണ്. സമീപപ്രദേശങ്ങളായ മറ്റത്തൂര്‍, കാവനാട്, കോടാലി, വെള്ളിക്കുളങ്ങര, ചെമ്പുച്ചിറ, മുരിക്കുങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളിലും നിരവധി കാവടിയാട്ടക്കാരുണ്ട്. 40വയസ്സിന് മുകളിലുള്ളവരാണ് ഇവരില്‍ പലരും. 18ാം വയസ്സില്‍ കാവടിയാട്ടത്തിനിറങ്ങിയ പലരും 65 പിന്നിട്ടിട്ടും ഈ തൊഴിലില്‍ തുടരുന്നു. ഭക്ഷണത്തിന് വഴിയില്ലാതെ പട്ടിണി മൂലം വലഞ്ഞ നാളുകളിലാണ് പണ്ട് പലരും കാവടിയാട്ടം തൊഴിലാക്കിയത്. കൂലിയായി കിട്ടുന്ന തുഛമായ തുകയേക്കാള്‍ ആഘോഷകമ്മിറ്റികള്‍ വയറുനിറയെ നല്‍കുന്ന ഭക്ഷണമായിരുന്നു പണ്ട് കാവടിയാട്ടത്തിനിറങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് വര്‍ഷങ്ങളായി ഈ രംഗത്ത് തുടരുന്നവര്‍ പറയുന്നു. പണ്ട് ഉയരം കുറഞ്ഞ കാവടികളാണ് ഉണ്ടായിരുന്നത്. ഇന്ന് 51 നില വരെയുള്ള പീലിക്കാവടികള്‍ ഉണ്ട്. കാവടിയുടെ രൂപമാറ്റത്തിനനുസൃതമായി ആട്ടക്കൂലിയിലും വര്‍ധനയുണ്ടായിട്ടുണ്ട്. പണ്ട് പകലും രാത്രിയും കാവടിയാടിയാല്‍ അമ്പതും നൂറും രൂപ കിട്ടിയിരുന്നത് 2500 മുതല്‍ മൂവായിരം രൂപവരെയായി വര്‍ധിച്ചു. കാവടിയാട്ടത്തി​െൻറ ശൈലിയില്‍ ഒരു പാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആദ്യകാല കാവടിയാട്ടക്കാര്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story