Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട് സിഗ്നലിെൻറ...

പുതുക്കാട് സിഗ്നലിെൻറ അശാസ്ത്രീയത; പരിശോധന നടത്തി

text_fields
bookmark_border
ആമ്പല്ലൂര്‍: അപകടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ പുതുക്കാട് സ​െൻററില്‍ സിഗ്നലി​െൻറ അശാസ്ത്രീയത പരിഹരിക്കാനുള്ള നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. നാറ്റ്പാക്ക് റിട്ട. സയൻറിസ്റ്റും ടോള്‍ കമ്പനി ട്രാഫിക് കണ്‍സള്‍ട്ടൻറുമായ ജി. രവികുമാറും സംഘവുമാണ് പുതുക്കാട് എത്തിയത്. പുതുക്കാട് പൊലീസ്, പഞ്ചായത്ത് അധികൃതർ, ടോള്‍ കമ്പനി ജീവനക്കാർ, ജനകീയ സമരസമിതി പ്രവര്‍ത്തകർ, വികസന സമിതി അംഗങ്ങള്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. അപകടങ്ങൾ തുടര്‍ക്കഥയായ സാഹചര്യത്തില്‍ കഴിഞ്ഞ മാസം മന്ത്രി പ്രഫ സി.രവീന്ദ്രനാഥി​െൻറ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് സിഗ്നലി​െൻറ അശാസ്ത്രീയത പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ടോള്‍ കമ്പനിയുടെ നേതൃത്വത്തില്‍ സിഗ്നല്‍ പരിഷ്‌കരണം വേഗത്തിലാക്കാന്‍ ഒരുങ്ങുന്നത്. നാട്ടുകാരും പൊലീസും ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി. മൂന്ന് രീതിയില്‍ സിഗ്നല്‍ മാറ്റി പരീക്ഷിക്കാനാണ് തീരുമാനം. വിജയിക്കുന്ന മാതൃക സ്ഥിരപ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പുതിയ സിഗ്നല്‍ സംവിധാനം നിലവില്‍ വരും. പരീക്ഷണഘട്ടത്തില്‍ പൊലീസ് സഹായത്തോടെ ഗതാഗതം നിയന്ത്രിക്കും. അടുത്ത ദിവസം മുതല്‍ വിശദപഠനം നടത്തി സിഗ്നലിന് വേണ്ട മാറ്റങ്ങള്‍ കണ്ടെത്തും. ദേശീയപാത മുറിച്ചുകടക്കുമ്പോഴാണ് പ്രധാനമായും അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇങ്ങനെ കടക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങൾ സിഗ്നല്‍ തെറ്റിച്ച് വന്നിടിക്കുകയാണെന്ന് നാട്ടുകാര്‍ അധികൃതരോട് പറഞ്ഞു. എന്നാല്‍ സ​െൻററില്‍ ശാശ്വത പരിഹാരം മേല്‍പാലം തന്നെയാണെന്ന ആവശ്യമാണ് നാട്ടുകാര്‍ മുന്നോട്ട് വെച്ചത്. സിഗ്നല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റോഡുകളുടെ ഏകീകരണവും കമ്പനി പരിശോധിക്കുന്നുണ്ട്. പുതുക്കാട് സി.ഐ എസ്.പി. സുധീര‍​െൻറ നിര്‍ദേശപ്രകാരം ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റെയില്‍വേ സ്റ്റേഷന്‍ റോഡി​െൻറ ഭാഗത്ത് നിയന്ത്രണരേഖ വരച്ചു. ഈ ഭാഗത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story