Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമണ്ഡലം...

കലാമണ്ഡലം വാർഷികാഘോഷത്തിന്​ കൊടിയേറി

text_fields
bookmark_border
ചെറുതുരുത്തി: മഹാകവി വള്ളത്തോളി​െൻറ ജയന്തി ആഘോഷവും കലാമണ്ഡലം വാർഷികവും തുടങ്ങി. വള്ളത്തോളി​െൻറ മകൾ കലാമണ്ഡലം ഭരണസമിതി അംഗവും വള്ളത്തോൾ വാസന്തിമേനോൻ പതാക ഉയർത്തി. തുടർന്ന് മദ്ദളവിഭാഗത്തി​െൻറ നേതൃത്വത്തിൽ പഞ്ചമദ്ദള കേളിയും കലാമണ്ഡലം കനകകുമാർ അവതരിപ്പിച്ച ചാക്യാർകൂത്തും നടന്നു. ചോറ്റാനിക്കര നന്ദപ്പൻമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യവും ഭാഗ്യലക്ഷ്മി രാമനാഥൻ അവതരിപ്പിച്ച സംഗീതക്കച്ചേരിയും ഉണ്ടായിരുന്നു. കലാമണ്ഡലം സ്ഥാപക സെക്രട്ടറി മണക്കുളം മുകുന്ദരാജ അനുസ്മരണ സമ്മേളനം ഭരണസമിതി അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, വള്ളത്തോൾ വാസന്തിമേനോൻ, കലാമണ്ഡലം പ്രഭാകരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. പത്്മജ അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. കലാമണ്ഡലം എംപ്ലോയീസ് യൂനിയൻ പ്രതിനിധി ഡോ. എൻ. ഹരികുമാർ, കലാമണ്ഡലം എംപ്ലോയീസ് അസോസിയേഷൻ പ്രതിനിധി സി. ജയചന്ദ്രൻ, വിദ്യാർഥി യൂനിയൻ പ്രതിനിധി വൈശാഖ് എന്നിവർ സംസാരിച്ചു. തുടർന്ന് ചെന്നൈ രാമകൃഷ്ണമൂർത്തി അവതരിപ്പിച്ച സംഗീതക്കച്ചേരി നടന്നു. വ്യാഴാഴ്ച്ച വൈകീട്ട് നടക്കുന്ന വാർഷിക സമ്മേളനത്തിൽ കലാമണ്ഡലം ഫെലോഷിപ് -അവാർഡുകൾ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന സാംസ്കാരിക സെക്രട്ടറി റാണി ജോർജ് സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story