Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനവിഭവങ്ങൾ...

വനവിഭവങ്ങൾ ​േമാഷ്​ടിച്ച നാലുപേർ പിടിയിൽ

text_fields
bookmark_border
ഒല്ലൂർ: മാന്ദാമംഗലം വനമേഖലയിൽനിന്ന് ചുരുളിമരത്തി​െൻറ തൊലി വെട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. മണ്ണംപേട്ട സ്വദേശികളായ ചിറ്റിലപ്പിള്ളി ജെയ്സൺ, പാലേപ്പറമ്പിൽ സനോജ്, മരോട്ടിച്ചാൽ സ്വദേശി കേച്ചേരി അരുൺ, മാന്ദാമംഗലം മോളിപ്പറമ്പിൽ ഷിജോ എന്നിവരാണ് വനപാലകരുടെ പിടിയിലായത്. കരിദിനാചരണം ചെറുതുരുത്തി: നോട്ട് നിേരാധനത്തി​െൻറ ഒന്നാം വാർഷികത്തിൽ നരേന്ദ്രമോദിയെ പുഴയിൽ ഒഴുക്കി വള്ളത്തോൾനഗർ കോൺഗ്രസി​െൻറ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് യു.എസ്. സുമോദ്, കെ.എ. ജോസഫ്, വി.എം. ഖാദർ, അബ്ദുൽ ജബ്ബാർ, മാധവൻകുട്ടി, ഒ.യു. ബഷീർ, മനോജ് തൈക്കാട്ട്, കെ.എ. ഷാജി, കുഞ്ഞുമുഹമ്മദ് എന്നിവർ നേതൃത്വം നൽകി. പ്രകടനം നടത്തി ചെറുതുരുത്തി: പാർഥസാരഥി ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഹിന്ദു െഎക്യവേദി പ്രവർത്തകർ ഹർത്താലി​െൻറ ഭാഗമായി ചെറുതുരുത്തിയിൽ പ്രകടനം നടത്തി. ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.സി. ഷാജി ഉദ്ഘാടനം ചെയ്തു. കെ.കെ. മുരളി അധ്യക്ഷത വഹിച്ചു. പ്രശോഭ്, പി.ആർ. രാജ്കുമാർ, വി. നാരയാണൻ, പി.എസ്. രതീഷ്, എം.എ. രാജു എന്നിവർ സംസാരിച്ചു. തുടർന്ന് സമരാനുകൂലികൾ, കലാമണ്ഡലം ഹൈസ്കൂൾ, പോസ്റ്റോഫിസ്, കെ.എസ്.ബി, വിവിധ ബാങ്കുകൾ എന്നിവ അടപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story