Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുസ്​ലിം ലീഗ്,...

മുസ്​ലിം ലീഗ്, സി.പി.എം സ്ഥാപനങ്ങൾക്കും സ്ഥൂപങ്ങൾക്കും നേരെ ആക്രമണം

text_fields
bookmark_border
കടപ്പുറം: മേഖലയിൽ മുസ്ലിം ലീഗ്, സി.പി.എം സ്ഥാപനങ്ങൾക്കും സ്ഥൂപങ്ങൾക്കും നേരെ ആക്രമണമെന്ന് പരാതി. തൊട്ടാപ്പ് ലൈറ്റ് ഹൗസ് വാർഡ് യൂത്ത് ലീഗ് ഓഫിസ്, കോളനിപ്പടിയിലെ മജീദ് റഹ്മാൻ കുഞ്ഞിപ്പ സ്മാരകം, ലൈറ്റ് ഹൗസ് പരിസരത്തെ റഫീഖ് സ്മാരകം, ഫോക്കസ് പരിസരത്തെ കൊടിമരങ്ങൾ എന്നിവ സി.പി.എം പ്രവർത്തകർ നശിപ്പിച്ചതായി മുസ്ലിം ലീഗ് നേതാക്കൾ ചാവക്കാട് പൊലീസിൽ പരാതി നൽകി. ലോക്കൽ കമ്മിറ്റി ഓഫിസി​െൻറ ലൈറ്റുകൾ, ഓടുകൾ, പതാക എന്നിവ മുസ്ലിം ലീഗ് പ്രവർത്തകർ നശിപ്പിച്ചെന്നും ഏരിയ സമ്മേളന കവാടം, അഞ്ചങ്ങാടിയിലെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം എന്നിവ പച്ച പെയിൻറടിച്ചെന്നും സി.പി.എം നേതാക്കളും പരാതി നൽകി. സംഭവത്തിൽ മുസ്ലിം ലീഗ് പ്രതിഷേധിച്ചു. തെക്കരകത്ത് കരീം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ആക്രമണത്തിൽ സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. സെക്രട്ടറി കെ.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story