Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിദിനം ആചരിച്ചു

കരിദിനം ആചരിച്ചു

text_fields
bookmark_border
ചാവക്കാട്: നോട്ട്‌ നിരോധനത്തി​െൻറ ഒന്നാം വാർഷികം ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കരിദിനമായി ആചരിച്ചു. നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. മണ്ഡലം പ്രസിഡൻറ് കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. കെ. നവാസ്‌, കെ.എച്ച്‌. ഷാഹുല്‍ഹമീദ്‌, ലൈല മജീദ്‌, ടി.പി. ബദറുദ്ദീന്‍, ഫായിസ്‌ മുതുവട്ടൂർ, ആർ.കെ. നൗഷാദ്‌, പി.ടി. ഷൗക്കത്ത്‌ എന്നിവർ സംസാരിച്ചു. പ്രകടനത്തിന്‌ ടി.എച്ച്‌. റഹീം, കെ.എം. ഷിഹാബ്‌, വി. മുഹമ്മദ്‌ ഖൈസ്‌, റിഷി ലാസർ, ജോസഫ്‌ പനക്കല്‍, കെ.വി. യൂസുഫലി, പി.കെ. കബീർ, ഫ്രാന്‍സിസ്‌ വടക്കൂട്ട്‌, പി.വി. ഹാരിസ്‌ എന്നിവർ നേതൃത്വം നൽകി. വൈദിക സംഘം പാലയൂരിൽ ചാവക്കാട്: ആലുവ മംഗലപ്പുഴ സെമിനാരിയിൽനിന്ന് 1973ൽ തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യത്തി​െൻറ 44 വർഷം പിന്നിട്ട വൈദിക സംഘം പാലയൂർ മാർത്തോമ അതിരൂപത തീർഥകേന്ദ്രം സന്ദർശിച്ചു. രാവിലെ 14 വൈദികർ ഒരുമിച്ച് ദിവ്യബലി അർപ്പിച്ചു. ഫാ. ജോർജ് േതർമടം കാർമികത്വം വഹിച്ചു. കോട്ടപ്പുറം രൂപത മെത്രാൻ മാർ ജോസഫ് കരിശ്ശേരി സന്ദേശം നൽകി. ഫാ. ജോർജ് കിഴക്കുമുറി, ഫാ. തോമസ് പട്ടേരി, ഫാ. ജോസഫ് കുഞ്ഞേരത്ത് തുടങ്ങി തൃശൂർ, എറണാകുളം, കാഞ്ഞിരപ്പള്ളി, കോട്ടപ്പുറം രൂപതകളിൽ സേവനം അനുഷ്ഠിക്കുന്ന വൈദികരാണ് സംഘത്തിലുള്ളത്. തളിയകുളം, ബോട്ടുകുളം, ചരിത്ര മ്യൂസിയം എന്നിവ സംഘം സന്ദർശിച്ചു. റെക്ടർ ഫാ. ജോസ് പുന്നോലിപറമ്പിൽ, ഫാ. ജിേൻറാ കുറ്റിക്കാട്ട്‌, ബോബ് ഏലുവത്തിങ്കൽ, ഷാജു ആേൻറാ, പിയൂസ്‌ ചിറ്റിലപ്പിള്ളി, ജെയ്സൺ സി.ജി എന്നിവർ സംഘത്തെ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story