Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹർത്താലിൽ നഗരം...

ഹർത്താലിൽ നഗരം നിശ്ചലമായി

text_fields
bookmark_border
ചാവക്കാട്: പാർഥസാരഥി ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത . താലൂക്ക് മിനി സിവിൽ സ്റ്റേഷനിലെ ഭൂരിഭാഗം ഒാഫിസുകളും അടച്ചിട്ട അവസ്ഥയിലായിരുന്നു. താലൂക്ക് സൈപ്ല ഓഫിസ്, മണത്തല വില്ലേജ് ഓഫിസ്, ഭൂരേഖ പരിപാലന സർവേ ഓഫിസ്, ലീഗൽ മെട്രോളജി, കോസ്റ്റൽ എൻജിനീയറിങ് വിഭാഗം തുടങ്ങിയവയെല്ലാം അടച്ചിട്ടു. താലൂക്ക് ഓഫിസിൽ ഹാജർ നില കുറവായിരുന്നെങ്കിലും തഹസിൽദാർ പ്രേംചന്ദും പ്രധാന ഉദ്യോഗസ്ഥരുമെത്തി വൈകുന്നേരം വരെ തുറന്ന് പ്രവർത്തിച്ചു. ചാവക്കാട് സബ് രജിസ്ട്രാർ ഓഫിസ് പൂർണമായും അടച്ചിട്ടു. തുറന്നുപ്രവർത്തിച്ച താലൂക്ക് സബ് ട്രഷറിയിൽ 16 ജീവനക്കാരിൽ നാലുപേരാണ് ജോലിക്കെത്തിയത്. വാണിജ്യ നികുതി ഓഫിസിൽ 14 പേരിൽ 12 പേർ വന്നെന്ന് അവകാശപ്പെട്ട ഒരു ജീവനക്കാരൻ മൂന്ന് പേരൊഴികെ ബാക്കിയുള്ളവർ ഒപ്പുവെച്ച് പോയതായും സമ്മതിച്ചു. നഗരത്തിലെ പ്രകടനത്തിനുശേഷം ഹർത്താൽ അനുകൂലികൾ സിവിൽ സ്റ്റേഷന് മുന്നിലെത്തി സ്ഥാപനങ്ങൾ അടച്ചിടാനാവശ്യപ്പെട്ടതിനാലാണ് സ്ത്രീ ജീവനക്കാർ സ്ഥലംവിട്ടതേത്ര. ഹർത്താൽ അനുകൂലികൾ അകത്ത് കയറാതെ റോഡിൽനിന്നാണ് മുദ്രാവാക്യം വിളിച്ചത്. ഉടൻ എസ്.ഐ എം.കെ. രമേഷെത്തി ഹർത്താൽ അനുകൂലികളെ പിന്തിരിപ്പിരിപ്പിക്കുകയും രണ്ട് പൊലീസുകാരെ ഡ്യൂട്ടിക്ക് നിർത്തുകയും ചെയ്തിരുന്നു. 23 ജീവനക്കാരുള്ള ജില്ല വിദ്യാഭ്യാസ ഓഫിസിൽ നാലുപേർ മാത്രമാണ് ഹാജരായത്. എംപ്ലോയ്മ​െൻറ് ഓഫിസിൽ ആറിൽ ഒരാൾ മാത്രമാണ് ജോലിക്കെത്തിയത്. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എ.ഇ.ഒ ഓഫിസിൽ ആകെയുള്ള 16 ജീവനക്കാരിൽ നാലുപേരാണ് എത്തിയത്. നഗരസഭ ഓഫിസ് പൂർണാവധിയിലായിരുന്നപ്പോൾ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ആകെയുള്ള 24ൽ അഞ്ചുപേർ ജോലിക്കെത്തി. ബ്ലാങ്ങാട് സിദ്ദീഖ് പള്ളിക്ക് സമീപം പ്രവർത്തിച്ച പലചരക്ക് സ്ഥാപനം ഹർത്താൽ അനുകൂലികൾ പൂട്ടിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story