Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരാതി നൽകാൻ...

പരാതി നൽകാൻ സ്​റ്റേഷനിലെത്തിയ യുവാവി​െന എസ്.ഐ അപമാനിച്ചെന്ന്​

text_fields
bookmark_border
ചാവക്കാട്: മർദനത്തിൽ പരിക്കേറ്റ യുവാവി​െൻറ പരാതി വലിച്ചുകീറുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ചാവക്കാട് എസ്.ഐക്കെതിരെ പരാതി. മണത്തല ബ്ലാങ്ങാട് തെരുവത്ത് പുത്തന്‍കടപ്പുറത്ത് മൊയ്തുവി​െൻറ മകന്‍ മുഹമ്മദലി ഷിഹാബാണ് (37) വാര്‍ത്തസേമ്മളനത്തില്‍ ആക്ഷേപം ഉന്നയിച്ചത്. താന്‍ കൊടുത്ത പരാതി വലിച്ചുകീറി ദൂരെ എറിയുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ചാവക്കാട് എസ്.ഐ രമേഷിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികള്‍ക്കും പരാതി നല്‍കിയതായി ഷിഹാബ് അറിയിച്ചു. കല്യാണാവശ്യത്തിന് കടം വാങ്ങി കൊണ്ടുപോയ കാര്‍ അപകടത്തില്‍പെട്ടതുമായി ബന്ധപ്പെട്ട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിയുമായുണ്ടായ തര്‍ക്കമാണ് മർദനത്തില്‍ കലാശിച്ചത്. പരിക്കേറ്റ ഷിഹാബ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടർന്ന് പൊലീസെത്തി മൊഴിയെടുത്തു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഇല്ലാതായപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. ഈ സമയം എസ്.ഐയുടെ മുറിയില്‍ പരാതിയില്‍ പറയുന്ന പ്രതികൾ ഉണ്ടായിരുന്നുവെന്നും അവരുമായി ഗൂഢാലോചന നടത്തിയാണ് എസ്.ഐ ഭീഷണിപ്പെടുത്തിയതെന്നും ഷിഹാബ് പറയുന്നു. അതേസമയം, ഷിഹാബി​െൻറ പരാതിക്ക് അടിസ്ഥാനമില്ലെന്ന് എസ്.ഐ എം.കെ. രമേഷ് പറഞ്ഞു. ബ്ലാങ്ങാട് സ്വദേശിക്ക് റ​െൻറ് നൽകിയ കാർ വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപെട്ടിരുന്നു. അതിൽ ചെലവായ 65,000 രൂപ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. ഇയാൾക്ക് റ​െൻറ് നൽകാനുള്ള ലൈസൻസ് ഇല്ല. വാഹനം തകരാറിലായ വകയിൽ മൊത്തം തുക ഇൻഷുറൻസ് ലഭിക്കുമെങ്കിലും ചെലവാകുന്ന പണിക്കുള്ള പാതി പണം നൽകാമെന്ന് വാഹനം വാങ്ങിയയാൾ പറഞ്ഞിരുന്നുവെങ്കിലും ഇയാൾക്ക് സമ്മതമില്ലായിരുന്നു. മൊത്തം തുക ആവശ്യപ്പെട്ട് എതിർ കക്ഷിയുടെ വീട്ടിൽ പോയി ഇയാൾ വഴക്കുണ്ടാക്കുകയായിരുന്നു. ഇയാൾ ആവശ്യപ്പെടുന്ന മൊത്തം പണം വാങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ടാണ് സ്റ്റേഷനിലെത്തിയത്. ഇൻഷുറൻസിൽ കൂടുതൽ വരുന്ന തുക വാങ്ങിത്തരാമെന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞിട്ടും ഇയാൾക്ക് സമ്മതമില്ലായിരുന്നുവെന്നും എസ്.ഐ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story