Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുറത്താക്കപ്പെട്ടവർ...

പുറത്താക്കപ്പെട്ടവർ ആക്​ട്​സ്​ സ്​നേഹഭവൻ അടച്ചുപൂട്ടി

text_fields
bookmark_border
കേച്ചേരി: സംഘടന വിരുദ്ധ പ്രവർത്തനത്തി​െൻറ പേരിൽ ആക്ട്സ് കേച്ചേരി ബ്രാഞ്ചിൽനിന്ന് പുറത്താക്കപ്പെട്ടവർ ആക്ട്സിന് കീഴിലെ സാന്ത്വന പരിചരണ വിഭാഗമായ സ്നേഹഭവൻ അടച്ചുപൂട്ടി. നിലവിലുണ്ടായിരുന്ന ബ്രാഞ്ച് പ്രസിഡൻറ്, ജില്ല മുൻ സെക്രട്ടറി ഉൾപ്പെടെ പത്ത് അംഗങ്ങൾക്കെതിരെ നടപടി എടുത്തതോടെയാണ് സ്നേഹഭവൻ പൂട്ടിയത്. മഴുവഞ്ചേരിയിൽ വ്യക്തി സൗജന്യമായി നൽകിയ കെട്ടിടത്തിലാണ് സ്നേഹഭവൻ പ്രവർത്തിക്കുന്നത്. ഇവിടെ ഉണ്ടായിരുന്ന നഴ്സ് അടക്കമുള്ള ജോലിക്കാരെ നിർബന്ധിച്ച് രാജി എഴുതിവാങ്ങുകയായിരുന്നുവെന്ന് പറയുന്നു. നടപടിക്ക് വിയേയരായവരുടെ നേതൃത്വത്തിൽ സമാന്തരമായി പ്രവർത്തിക്കുന്ന സ്നേഹഭവൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ജോലി വാഗ്ദാനം ചെയ്താണ് പലരിൽനിന്നും രാജി എഴുതിവാങ്ങിയത്. എന്നാൽ, ഇൗ തീരുമാനത്തിന് ഫിസിയോ തെറപ്പിസ്റ്റ് വഴങ്ങിയില്ല. മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടുന്നത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ ഫിസിയോ തെറപ്പി സേവനം തുടരുമെന്ന് തെറപ്പിസ്റ്റ് ഉറപ്പുനൽകി. ഇൗ സാഹചര്യത്തിൽ ഫിസിയോ തെറപ്പിസ്റ്റി​െൻറ നേതൃത്വത്തിൽ ആക്ട്സ് സ്നേഹഭവനിൽ അതിനുള്ള സൗകര്യം ഉണ്ടാകുമെന്ന് അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി. ഹോംകെയർ വാഹനങ്ങളുടെ താക്കോലുകളുമായാണ് പുറത്താക്കപ്പെട്ടവർ പോയതെന്ന് അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ എം.എം. മുഹസിൻ, സുധീഷ് മേക്കാട്ടിൽ എന്നിവർ പറഞ്ഞു. വെള്ളിയാഴ്ചക്കുള്ളിൽ സ്ഥാപനത്തി​െൻറ രേഖകളും മറ്റു സാധനങ്ങളും അഡ്ഹോക് കമ്മിറ്റിയെ ഏൽപിക്കണമെന്ന് എ.ഡി.എമ്മി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുറത്താക്കപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാൽ, അതിനുമുമ്പായി സ്നേഹഭവൻ അടച്ചുപൂട്ടി മുങ്ങുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story