Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിന്നലിൽ വൈദ്യുതി...

മിന്നലിൽ വൈദ്യുതി തൂണിന്​ തീപിടിച്ചു

text_fields
bookmark_border
കുന്നംകുളം: . ചൂണ്ടൽ അകംപാടം റോഡിേനാട് ചേർന്ന് വീടുകളുടെ മുകളിലൂടെ പോകുന്ന 11 കെ.വി ലൈൻ സ്ഥാപിച്ച വൈദ്യുതിക്കാലിനാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തീപിടിച്ചത്. അരനൂറ്റാണ്ട് പഴക്കമുള്ള തേക്കുമരത്തി​െൻറ തൂണാണിത്. മഴ പെയ്തതിനാൽ അധികം വൈകാതെ തീ അണഞ്ഞു. ഇവിടെ അഞ്ച് വീടുകളുടെ മുകളിലൂടെയാണ് വൈദ്യുതി ലൈൻ പോകുന്നത്. ഇത് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യത്തിൽ നടപടി ഉണ്ടായിട്ടില്ല. മഴയും കാറ്റും: മരങ്ങൾ കടപുഴകി; വൈദ്യുതി നിലച്ചു പെരുമ്പിലാവ്: കനത്ത മഴയും കാറ്റുംമൂലം കടവല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി. വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. കരിക്കാട്, വില്ലന്നൂർ, കല്ലുംപുറം, കോതോളിക്കുന്ന് എന്നിവിടങ്ങളിലാണ് മരങ്ങൾ വീണ് നാശം സംഭവിച്ചത്. ബുധനാഴ്ച വൈകീേട്ടാടെയാണ് മഴയും കാറ്റും ഉണ്ടായത്. പലയിടത്തും വൈദ്യുതി കമ്പികളിലേക്ക് മരങ്ങൾ വീണു. പെരുമ്പിലാവ് സെക്ഷൻ ഒാഫിസിന് കീഴിൽ പലയിടത്തും വൈദ്യുതി ലൈനിന് കേടുപാട് സംഭവിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story