Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ഒഴിവ്​

അധ്യാപക ഒഴിവ്​

text_fields
bookmark_border
ഗുരുവായൂർ: ശ്രീകൃഷ്ണ കോളജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 10ന് ഓഫിസിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നൃത്തവിസ്മയവുമായി ശാന്തികൃഷ്ണ ഗുരുവായൂർ: ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടി ശാന്തികൃഷ്ണയുടെ നൃത്തം അരങ്ങേറി. പി.കെ. നാണു എഴുത്തച്ഛന്‍ ആന്‍ഡ് സണ്‍സ് വക വിളക്കാഘോഷത്തി​െൻറ ഭാഗമായ കലാപരിപാടികളിലാണ് നൃത്തം അരങ്ങേറിയത്. സംഗീത സംവിധായകന്‍ ഹരിപ്രസാദ്, ഗായകന്‍ മധു ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്തിഗാനമേളയുമുണ്ടായി. വ്യാഴാഴ്ച തപാൽ ജീവനക്കാരുടെ വിളക്കാഘോഷം നടക്കും. രാവിലത്തെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയാവും. ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിക്ക് പരക്കാട് തങ്കപ്പൻ മാരാരുടെ പഞ്ചവാദ്യം അകമ്പടിയാവും. രാത്രി വിളക്കെഴുന്നള്ളിപ്പിന് പഞ്ചവാദ്യത്തിന് പുറമെ ഗുരുവായൂർ മുരളിയുടെ നേതൃത്വത്തിലുള്ള നാഗസ്വരവും അകമ്പടിയാവും. വെള്ളിയാഴ്ച ജി.ജി. കൃഷ്ണയ്യർ ആൻഡ് സൺസി​െൻറ വിളക്കാഘോഷമാണ്. രാവിലെ കാഴ്ചശീവേലിക്ക് സന്തോഷ് കോട്ടപ്പടിയുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയാവും. ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിക്ക് ചോറ്റാനിക്കര സുഭാഷി​െൻറ നേതൃത്വത്തിലുള്ള പഞ്ചവാദ്യമാണ് അകമ്പടി. സന്ധ്യക്ക് തായമ്പക അരങ്ങേറും. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story