Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രഷുകൾ മുൻകാല...

ക്രഷുകൾ മുൻകാല പ്രാബല്യത്തോടെ സർക്കാർ ഏറ്റെടുത്തതായി മന്ത്രി

text_fields
bookmark_border
ക്രഷുകൾ മുൻകാല പ്രാബല്യത്തോടെ സർക്കാർ ഏറ്റെടുത്തതായി മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് രാജീവ് ഗാന്ധി നാഷനൽ ക്രഷ് സ്കീം പദ്ധതി പ്രകാരം 571 ക്രഷുകൾ മുൻകാല പ്രാബല്യത്തോടെ ഏറ്റെടുത്തതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നടപ്പുവർഷം ജനുവരി ഒന്ന് മുതൽ സ്കീം നടത്തിപ്പിനായുള്ള ഹോണറേറിയം, അലവൻസുകൾ ഉൾപ്പെടെ തുക ക്രഷുകൾക്ക് ലഭിക്കും. ഇതിനായി 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം എൻ.ജി.ഒ വിഹിതവും ഉൾപ്പെടുത്തണം എന്നതി​െൻറ ഭാഗമായി കേന്ദ്രസർക്കാർ വിഹിതം 60 ശതമാനവും സംസ്ഥാന സർക്കാർ വിഹിതം 30ശതമാനവും ഉൾപ്പെടെയാകും ചെലവ് വിഹിതം നൽകുക. ഇതിൽ ബാക്കി 10 ശതമാനം തുക എൻ.എൽ.ജി.ഒ വിഹിതമാണ്. സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിവരുന്ന 220 ക്രഷുകളുടെ നടത്തിപ്പ് ശിശുക്ഷേമ സമിതിയെ തന്നെ ഏൽപിച്ചു. ഇതോടെ നാഷനൽ ക്രഷ് സ്കീം പദ്ധതി പ്രകാരം എൻ.ജി.ഒ വിഹിതമായ 10 ശതമാനം തുക ശിശുക്ഷേമ സമിതി തന്നെ വഹിക്കും. സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡി​െൻറ മേൽനോട്ടത്തിൽ നടത്തിയിരുന്ന 351 ക്രഷുകൾക്ക് അവ നിലവിൽ നടത്തുന്ന എൻ.ജി.ഒമാർ തങ്ങളുടെ 10 ശതമാനം വിഹിതം വഹിക്കണമെന്ന നിബന്ധനയിൽ സാമൂഹിക നീതി വകുപ്പ് മുഖേന കേന്ദ്ര വിഹിതമായ 60 ശതമാനം തുകയും സംസ്ഥാന വിഹിതമായ 30 ശതമാനം തുകയും നൽകും. ഇത് നടപ്പുവർഷം ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെയാവും നൽകുക. ഐ.സി.ഡി.എസി​െൻറ ബ്ലോക്ക്, ജില്ലതല മോണിറ്ററിങ് കമ്മിറ്റികൾ യഥാക്രമം സ്കീമി​െൻറ ബ്ലോക്ക്, ജില്ലതല കമ്മിറ്റികളായും ഐ.സി.ഡി.എസ് മിഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി സംസ്ഥാന മോണിറ്ററിങ് കമ്മിറ്റിയായും ഇനി മുതൽ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story