Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനോട്ട്​ നിരോധന...

നോട്ട്​ നിരോധന വാർഷികം, പ്രതിഷേധത്തിൽ തിളച്ച്​ തലസ്​ഥാനം

text_fields
bookmark_border
തിരുവനന്തപുരം: ജനജീവിതം അസാധുവാക്കിയ നോട്ട് നിേരാധനത്തി​െൻറ ഒന്നാം വാർഷികത്തിൽ കരിദിനാചരണവും മാർച്ചുകളുടെയും ധർണകളുടെയും വേലിയേറ്റവുമടക്കം പ്രതിഷേധത്തിൽ തിളച്ച് തലസ്ഥാനം. ചെറുതും വലുതുമായ പത്തോളം പ്രകടനങ്ങളാണ് റിസർവ് ബാങ്കിലേക്കും ഏജീസ് ഒാഫിസിലേക്കും നടന്നത്. കോരിച്ചൊരിയുന്ന മഴയിലും ആളിക്കത്തുന്ന പ്രതിഷേധത്തോടെയാണ് വർഷം ഒന്ന് പിന്നിട്ട നോട്ട് നിരോധനത്തെ തലസ്ഥാനം എതിരേറ്റത്. കേന്ദ്രസർക്കാറി​െൻറ ഭാഗമായ ശിവസേനയുടെ ആഭിമുഖ്യത്തിലും തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടന്നുവെന്നതും ശ്രദ്ധേയമായി. വിദ്യാർഥി യുവജന സംഘടനകളുടെയും മറ്റ് സാംസ്കാരിക വേദികളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടന്ന സെമിനാറുകളും ഫലത്തിൽ നോട്ട് നിരോധനത്തി​െൻറ സാമൂഹിക വിചാരണയായി. റിസർവ് ബാങ്ക് പരിസരമായിരുന്നു തലസ്ഥാനത്തെ പ്രധാനസമരയിടം. രാവിലെ പത്തോടെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിലായിരുന്നു റിസർവ് ബാങ്കിലേക്ക് ആദ്യ പ്രതിഷേധപ്രകടനമെത്തിയത്. രാവിലെ 9.45 ഒാടെ പാളയത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ. ചടങ്ങ് തുടങ്ങി അൽപസമയത്തിനകം കനത്തമഴ തുടങ്ങിയെങ്കിലും നനഞ്ഞും പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരന്നു. തുടർന്ന് ശിവസേനയും പ്രകടനമായെത്തി. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ച നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കർഷകരോടും തൊഴിൽ നഷ്ടപ്പെട്ടവേരാടും മോദിക്ക് എന്താണ് പറയാനുള്ളതെന്നും ഭാരവാഹികൾ ചോദിച്ചു. പെരിങ്ങമ്മല അജി, പുത്തൂർ വിനോദ്, വക്കം അജിത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സി.െഎ.ടി.യു, ബെഫി, എഫ്.എസ്.ഇ.ടി.ഒ, എൽ.െഎ.സി.ഇ.യു, ബി.എസ്.എൻ.എൽ. ഇ.യു എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈകുന്നേരം അഞ്ചിനാണ് റിസർവ് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടന്നത്. രാത്രി എട്ടുവരെ നീണ്ട സമരത്തിൽ പ്രതിഷേധ സൂചകമായി നവംബർ എട്ടി​െൻറ പ്രതീകാത്മക പ്രഖ്യാപനവും നടന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനായിരുന്നു ഉദ്ഘാടകൻ. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ എസ്.ബി.െഎയിലേക്കും വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജി.പി.ഒയിലേക്കും എസ്.ഡി.പി.െഎയുടെ നേതൃത്വത്തിൽ ഏജീസ് ഒാഫിസിലേക്കും യുവജനതാദൾ യുവി​െൻറ നേതൃത്വത്തിൽ രാജ്ഭവനിലേക്കും മാർച്ചുകൾ നടന്നു. എസ്.യു.സി.െഎ, ആം ആദ്മി എന്നിവയുടെ നേതൃത്വത്തിലും പ്രതിഷേധപരിപാടികൾ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story