Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളനോട്ടടി കുടിൽ ...

കള്ളനോട്ടടി കുടിൽ മോദി വ്യവസായമാക്കി: ബാലചന്ദ്രൻ വടക്കേടത്ത്

text_fields
bookmark_border
തൃശൂർ: നോട്ട് നിരോധനത്തിലൂടെ കള്ളനോട്ടടി രാജ്യത്ത് കുടിൽ വ്യവസായമാക്കി മാറ്റിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത ഏക വികസന പ്രവർത്തനമെന്ന് ബാലചന്ദ്രൻ വടക്കേടത്ത്. നോട്ട് നിരോധനത്തി​െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് യൂത്ത് ലീഗ് തൃശൂർ പടിഞ്ഞാറെകോട്ട ജങ്ഷനിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്ഥാനത്തും കള്ളനോട്ട് വ്യാപകമായി. കള്ളനോട്ടടിയുടെ കുറ്റം മറ്റുള്ളവരിൽ അടിച്ചേൽപിക്കുകയാണ് ബി.ജെ.പി ഇതാണ് ഫാഷിസം എല്ലാക്കാലത്തും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ അധ്യക്ഷത വഹിച്ചു. പി.പി. അൻവർസാദത്ത്, ഡോ.എം. ജയപ്രകാശ്, പി.എ. അബ്ദുൽ കരീം, എം.എ. റഷീദ്, പി.കെ. ഷാഹുൽഹമീദ്, ടി.കെ. ഉസ്മാൻ, നൗഷാദ് തളിക്കുളം, ആർ.എം. മനാഫ്, നൗഷാദ് തെരുവത്ത്, വി.പി. മൻസൂറലി, ആർ.കെ. സിയാദ്, അഷ്കർ കുഴിങ്ങര, പി.എ. അഷറഫ്, അഫ്സൽ യൂസഫ്, അൽ റസിൻ എന്നിവർ സംസാരിച്ചു. എ.എം. സനൗഫൽ സ്വാഗതവും പി.എം. മുസ്തഫ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story