Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാക്സിനേഷൻ...

വാക്സിനേഷൻ സന്താനോൽപാദനത്തെ ബാധിക്കില്ല

text_fields
bookmark_border
തൃശൂർ: വാക്സിനേഷൻ സന്താനോൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രചാരണം കുപ്രചാരണമാണെന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.കെ.കെ. പുരുഷോത്തമൻ. ശാസ്ത്ര വാരാഘോഷത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ 'വാക്സി​െൻറ വാസ്തവം' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണ് വാക്സിൻ വിരുദ്ധർ പ്രചരിപ്പിക്കുന്നത്. വാക്സിൻ എടുക്കാത്തവരിൽ ജനിക്കുന്ന കുട്ടികൾ ബുദ്ധിമാന്ദ്യത്തോടെയും അംഗവൈകല്യത്തോടെയും ആകാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. നിഷ എം. ദാസ് അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ല വൈസ് പ്രസിഡൻറ് ടി. സത്യനാരായണൻ, കെ.എസ്. അർഷാദ് എന്നിവർ സംസാരിച്ചു. കെ.ആർ. ആർദ്ര കവിതാലാപനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story