Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹർത്താലുകൾക്കെതിരെ...

ഹർത്താലുകൾക്കെതിരെ ഒറ്റക്കെട്ടായി

text_fields
bookmark_border
തൃശൂർ: ജനജീവിതം ബുദ്ധിമുട്ടിപ്പിക്കുന്ന, രോഗികളെ വലക്കുന്ന, കച്ചവടങ്ങൾ ഇല്ലാതാക്കുന്ന, കേരളത്തെ പിന്നോട്ടടിക്കുന്ന, നാടിന് ശാപമായ ഹർത്താൽ എന്ന സമരരീതി നമുക്ക് വേണ്ട എന്നാവശ്യെപ്പട്ട് 'സേ നോ ടു ഹർത്താലി'​െൻറ നേതൃത്വത്തിൽ പ്രകടനം നടത്തി. 'സേ നോ ടു ഹർത്താൽ' വ്യാപാരി വ്യവസായി ഏകോപന സമിതി, കാറ്ററേഴ്സ് അസോസിയേഷൻ, ബസ് ഒാണേഴ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ, സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ, ജ്വല്ലറി ഗോൾഡ് ഡീലേഴ്സ് അസോസിയേഷൻ, മർച്ചൻറ്സ് അസോസിയേഷൻ, ചേംബർ ഒാഫ് കോമേഴ്സ്, പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പെങ്കടുത്തു. സി.എ.സലിം, സജീവ് മഞ്ഞില, വി.ജി.ശേഷാദ്രി, ടി.വി.വിനേഷ്, ഉണ്ണികൃഷ്ണൻ ഇൗച്ചരത്ത്, കിരൺസ് പാലക്കൽ, ഹരിലാൽ, ഡേവിസ്, എൽഡിൻ സി. ഡേവിസ്, ജോർജ് കുറ്റിച്ചാക്കോ, എം. ജയപ്രകാശ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കേരള കലാമണ്ഡലത്തിൽ വിദ്യാർഥി യൂനിയൻ ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാല 2017-18 അധ്യയന വർഷത്തെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ പി.എം. വൈശാഖിനെ ചെയർമാനായും കെ. ശ്രീനാഥിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. അക്ഷയ എസ്.ആർ. (വൈസ് ചെയർ.), വി.എം. സുഭാഷ് (ട്രഷ.), അനീറ്റ മേരി ബാബു (ആർട്സ് ക്ലബ് സെക്ര.), ദേവിക ബി. (മാഗസിൻ എഡിറ്റർ).എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story