Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാന സി.ബി.എസ്.ഇ...

സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം: ഒരുക്കം പുരോഗമിക്കുന്നു

text_fields
bookmark_border
തൃശൂർ: ഈ മാസം 23 മുതൽ 25 വരെ ചിറ്റിലപ്പള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തി​െൻറ ഒരുക്കം പുരോഗമിക്കുന്നു. സംസ്ഥാനത്തെ 25 സഹോദയകളില്‍ നിന്നായി 8,000 വിദ്യാര്‍ഥികൾ 21 വേദികളിലായി 150 ഇനങ്ങളില്‍ മാറ്റുരക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറ‍ഞ്ഞു. കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മ​െൻറ് അസോസിയേഷ​െൻറയും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സി​െൻറയും ഭാരവാഹികളെ ഉള്‍പ്പെടുത്തി കലോത്സവ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. വേദികളുടെ കാല്‍നാട്ട് വിദ്യാലയ അങ്കണത്തില്‍ അനില്‍ അക്കര എം.എൽ.എ നിര്‍വഹിച്ചു. കലോത്സവ ഊട്ടുപുരകൾക്ക് പരിചിതനായ പഴയിടം മോഹനൻ നമ്പൂതിരിയാണ് ഭക്ഷണ ശാലയുടെ ചുമതലക്കാരൻ. വാർത്തസമ്മേളനത്തിൽ കേരള സി.ബി.എസ്.ഇ സ്കൂൾസ് മാനേജ്മ​െൻറ് അസോസിയേഷൻ പ്രസിഡൻറ് ടി.പി.എം. ഇബ്രാഹിം ഖാൻ, വൈസ് പ്രസിഡൻറ് സി.പി. കുഞ്ഞി മുഹമ്മദ്, കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ് പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ, എബ്രഹാം തോമസ്, കെ.എ. ഹാരിസ്, കെ.എ. ഫ്രാൻസിസ്, സ്കൂൾ പ്രിൻസിപ്പൽ സി. ലത പ്രകാശ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story