Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രീ^കോൺഫറൻസ്​...

പ്രീ^കോൺഫറൻസ്​ കഴിഞ്ഞു; കിലയിൽ രാജ്യാന്തര സമ്മേളനം ഇന്ന്​ മുതൽ

text_fields
bookmark_border
പ്രീ-കോൺഫറൻസ് കഴിഞ്ഞു; കിലയിൽ രാജ്യാന്തര സമ്മേളനം ഇന്ന് മുതൽ തൃശൂർ: പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ബുധനാഴ്ച കിലയില്‍ ആരംഭിക്കുന്ന രാജ്യാന്തര സമ്മേളനത്തി​െൻറ മുന്നോടിയായുള്ള പ്രീ--കോണ്‍ഫറന്‍സ് ശിൽപശാല പൂര്‍ത്തിയായി. പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്താന്‍ താല്‍പര്യമുള്ള വിദേശികളടക്കം 45 പേര്‍ ശിൽപശാലയില്‍ പങ്കെടുത്തു. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ സ്വാഗതം പറഞ്ഞു. സൗദാമിനി ദാസ് ആമുഖ പ്രഭാഷണം നടത്തി. ശാന്താദാസ് ഗുപ്ത, സുസ്മിതാ ദാസ് ഗുപ്ത, കല്യാണ്‍ ദാസ് എന്നിവര്‍ സംസാരിച്ചു. ഈ വിഷയത്തില്‍ ഗവേഷണത്തിന് താല്‍പര്യമുള്ളവരെ കൂടുതല്‍ പ്രാപ്തരാക്കുക എന്നതായിരുന്നു ശിൽപശാലയുടെ ലക്ഷ്യം. രാജ്യാന്തര സമ്മേളനത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുന്നതിനുവേണ്ടി തൃശൂരിലും പരിസരങ്ങളിലുമുള്ള വിവിധ കോളജുകളിലും ഗവേഷണ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച രാവിലെ സെമിനാറുകള്‍ സംഘടിപ്പിച്ചു. കിലയും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ഇക്കോളജിക്കല്‍ ഇക്കണോമിക്‌സും സംയുക്തമായാണ് സമ്മേളനം നടത്തുന്നത്. വിദേശ പ്രതിനിധികളുള്‍പ്പെടെ 200 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story