Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.യു യോഗത്തിൽ ഐ...

കെ.എസ്.യു യോഗത്തിൽ ഐ ഗ്രൂപ്​ വിട്ടു നിന്നു

text_fields
bookmark_border
തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് 'പടയൊരുക്കം' ജാഥയുടെ വിജയത്തിനായി ചേർന്ന കെ.എസ്.യു ജില്ല യോഗത്തിൽനിന്ന് ഐ ഗ്രൂപ് വിട്ടു നിന്നു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരി, ജനറൽ സെക്രട്ടറിമാരായ സി.സി. ശ്രീകുമാർ, കെ.വി. ദാസൻ എന്നിവരായിരുന്നു യോഗത്തിൽ പങ്കെടുത്തത്. കെ.എസ്.യു ഭാരവാഹി തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിൽനിന്ന് ജില്ല എ ഗ്രൂപ് പിടിച്ചെടുത്തതായിരുന്നു. കെ.എസ്.യു ഭാരവാഹികൾ ചുമതലയേറ്റതിന് ശേഷം നടന്ന പരിപാടികളിൽ നിന്നെല്ലാം ഐ ഗ്രൂപ് മാറി നിൽക്കുകയാണ്. വിവിധ പ്രതിഷേധ പരിപാടികളും വെവ്വേറെയാണ് ഗ്രൂപ്പുകൾ നടത്തുന്നത്. എൻജിനീയറിങ് കോളജിലും, ലോ കോളജിലുമുണ്ടായ എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ പോലും ഇരു കൂട്ടരും വെവ്വേറെയായിരുന്നു പ്രതികരിച്ചതും, പ്രതിഷേധ കുറിപ്പിറക്കിയതും. എന്നാൽ ഐ ഗ്രൂപ് നേതാവും, പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല തന്നെ നേതൃത്വം കൊടുക്കുന്ന യാത്ര വിജയിപ്പിക്കുന്നതിനായി ചേർന്ന യോഗത്തിൽനിന്ന് വിട്ടു നിന്ന നടപടിയിൽ യോഗത്തിൽ തന്നെ വിമർശനമുയർന്നു. ഐ ഗ്രൂപ് നേതാക്കളുടെ അറിവോടെയാണ് കെ.എസ്.യു നേതാക്കൾ വിട്ടു നിന്നതെന്ന ആരോപണവും എ ഗ്രൂപ് ഉന്നയിക്കുന്നുണ്ട്. പടയൊരുക്കം വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരോടും രംഗത്തിറങ്ങാൻ യോഗത്തിൽ തീരുമാനിച്ചതായി ജില്ല പ്രസിഡൻറ് മിഥുൻ മോഹനും സെക്രട്ടറിമാരായ വി.എസ്. ഡേവിഡ്, സറൂഖ് എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story