Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​െചറുവത്തേരി ആഭരണ...

​െചറുവത്തേരി ആഭരണ നിർമാണശാല പുറ​േമ്പാക്ക്​ കൈയേറി ^സമരസമിതി

text_fields
bookmark_border
െചറുവത്തേരി ആഭരണ നിർമാണശാല പുറേമ്പാക്ക് കൈയേറി -സമരസമിതി തൃശൂർ: അവിണിശേരി പഞ്ചായത്തിലെ ചെറുവത്തേരിയിലുള്ള സ​െൻറ് ആൻറണീസ് ആഭരണ നിർമാണശാല പുറേമ്പാക്ക് കൈയേറിയതായി താലൂക്ക് സർവേയർ കണ്ടെത്തിയെന്ന് പൗരസമിതി ജനറൽ സെക്രട്ടറി ടി.വി. ചന്ദ്രൻ പറഞ്ഞു. ജ്വല്ലറി വർക്സ് ഉടമ മരിയ ജോസ്ലിൻ ജോസഫ്, ഭർത്താവ് ജോസഫ് തോമസ് എന്നിവരുടെ ഭൂമിയോട് ചേർന്ന് പുറേമ്പാക്ക് കൈയേറിയിട്ടുണ്ടെന്ന് പൗരസമിതി 2014ൽ കലക്ടർക്ക് നൽകിയ പരാതിയിൽ ബോധിപ്പിച്ചിരുന്നു. ഏഴ് ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ അന്ന് സബ് കലക്ടർക്ക് കലക്ടർ നിർദേശം നൽകി. ഇൗവർഷം ആഗസ്റ്റിൽ വീണ്ടും താലൂക്ക് അദാലത്തിൽ പരാതി നൽകി. ഇേതത്തുടർന്നാണ് തൃശൂർ താലൂക്ക് സർവേയറുടെ പരിശോധന നടന്നത്. നിലവിൽ ആഭരണശാല കെട്ടിട പുറേമ്പാക്കിലാണ് പ്രവർത്തിക്കുന്നതെന്ന് പൗരസമിതി ആരോപിക്കുന്നു. കൈയേറ്റം ഒഴിപ്പിക്കണമെന്ന് അവിണിശേരി പഞ്ചായത്ത് സെക്രട്ടറിയോട് സമിതി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story