Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗെയിൽ പൈപ്പ് ലൈൻ;...

ഗെയിൽ പൈപ്പ് ലൈൻ; കലക്ടറുടെ നിർദേശപ്രകാരമുള്ള റീ അലൈൻമെൻറ്​ അട്ടിമറിച്ചു

text_fields
bookmark_border
തൃശൂർ: വാതക പൈപ്പ്ലൈൻ പദ്ധതിക്കായി ജനവാസമേഖലയെ ഒഴിവാക്കി തയാറാക്കിയ റീ അലൈൻമ​െൻറ് ഗെയിൽ അട്ടിമറിച്ചതായി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആേരാപിച്ചു. തലപ്പിള്ളി താലൂക്കിൽ കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് വില്ലേജിൽ എസ്.സി കോളനി ഉൾപ്പെടുന്ന പ്രദേശം ഒഴിവാക്കി റീ അലൈൻമ​െൻറ് തയാറാക്കാൻ ഗെയിൽ ഉദ്യോഗസ്ഥരോട് അന്നത്തെ ജില്ല കലക്ടർ പി.എം. ഫ്രാൻസിസ് നിർദേശിച്ചിരുന്നു. ജനവാസമല്ലാത്ത മേഖല കണ്ടെത്തി റീ അലൈൻമ​െൻറ് നടത്തിയെങ്കിലും നടപ്പാക്കിയില്ല. കോളനി ഉൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് നിലവിൽ പൈപ്പ് ലൈൻ നിർമാണം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരവുമായ രംഗത്തുവരുമെന്ന് ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻ പറഞ്ഞു. ജനവാസമേഖലയിലൂടെ പദ്ധതി കൊണ്ടുപോകുന്നതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് 2012 ജൂൺ 26ന് അന്ന് കലക്ടറായിരുന്ന പി.എം. ഫ്രാൻസിസി​െൻറ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു. പൈപ്പ് ലൈൻ കടന്നുപോകുന്ന കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് എസ്.സി കോളനിയുൾപ്പെടുന്ന പ്രദേശം ( TP 280 - TP 296) ഒഴിവാക്കി റീ അലൈൻമ​െൻറ് തയാറാക്കാൻ യോഗത്തിൽ കലക്ടർ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് സമീപത്തെ റബർ എസ്റ്റേറ്റിലൂടെ റീ അലൈൻമ​െൻറ് നടത്തുകയും റീ അലൈൻമ​െൻറ് സ്കെച്ച് ജൂൺ 30ന് കലക്ടർക്കും കടവല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും സമരസമിതിക്കും നൽകിയിരുന്നു. കോളനി ഉൾപ്പെടുന്ന പ്രദേശം ഒഴിവാക്കുമെന്ന് ഉറപ്പും നൽകി. പിന്നീട് ഉണ്ടായ ഇടപെടലുകളിലൂടെ റീ അലൈൻമ​െൻറ് ഗെയിൽ അധികൃതർ തള്ളുകയായിരുന്നു. ഇതോടെ കലക്ടറുടെ നിർദേശം അവഗണിക്കപ്പെട്ടു. ഗെയിൽ പദ്ധതിയെ ചോദ്യം ചെയ്ത് സമരസമിതിയുൾപ്പെടെ ഹൈകോടതിയിൽ നൽകിയ ഹരജിയെത്തുടർന്ന് കോടതി നിശ്ചയിച്ച അഭിഭാഷക കമീഷൻ പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ജനവാസ മേഖലയിലൂടെയാണ് പദ്ധതി കടന്നുപോകുന്നതെന്ന് പറയുന്നുണ്ട്. കേവലം മൂന്നര സ​െൻറ് ഭൂമി മാത്രം സ്വന്തമായുള്ള പെരുമ്പിലാവിലെ കോളനിയിലുള്ളവരുടെ അവസ്ഥ കമീഷൻ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കമീഷൻ റിപ്പോർട്ട് പരിഗണിച്ച് നിർമാണം നിർത്തിവെക്കണമെന്നും റീ അലൈൻമ​െൻറ് പ്രദേശത്തുകൂടെ റീ റൂട്ട് ചെയ്യണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുവരും. ജില്ല ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സി.എം. ശരീഫ്, എം.എ. കമറുദ്ദീൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story