Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെടിക്കെട്ട്...

വെടിക്കെട്ട് കരാറുകാര​െൻറ വീട്ടിൽ സ്ഫോടനം; വീട് തകർന്നു

text_fields
bookmark_border
വടക്കാഞ്ചേരി: കുമ്പളങ്ങാട് പടിഞ്ഞാറേക്കരയിൽ വെടിക്കെട്ട് കരാറുകാര​െൻറ നിർമാണത്തിലിരിക്കുന്ന വീട്ടിൽ വൻ സ്ഫോടനം. വീട് പൂർണമായി നിലം പൊത്തി. അവശിഷ്ടങ്ങൾ തെറിച്ച് സമീപത്തെ നിരവധി വീടുകൾക്ക് കേടുപാട്. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച പുലർച്ചെ മൂേന്നാടെ വെടിക്കെട്ട് കരാറുകാരൻ കുണ്ടന്നൂർ പന്തലങ്ങാട്ട് ആനന്ദ​െൻറ കുമ്പളങ്ങാെട്ട നിർമാണത്തിലിരിക്കുന്ന വീട്ടിൽ സൂക്ഷിച്ച വെടിമരുന്ന് കത്തിയും, ഗുണ്ടുകൾ പൊട്ടിത്തെറിച്ചുമായിരുന്നു അപകടം. അവശിഷ്ടങ്ങൾ ദൂരേക്ക് തെറിച്ച് സമീപ പ്രദേശങ്ങളിലെ നിരവധി വീടുകൾക്ക് കേടുപറ്റി. ജനാലകൾ തകർന്നു. കോൺക്രീറ്റ് ചുമരുകൾ വിണ്ട് കീറി. സ്ഫോടന ശബ്ദം കിലോമീറ്ററുകളോളം പ്രകമ്പനം സൃഷ്ടിച്ചു. പലരും ഭയചകിതരായി വീടുകളിൽ നിന്ന് ഇറങ്ങിയോടി. തകർന്ന വീടിന് സമീപം താമസിക്കുന്ന കുണ്ടന്നൂർ തെക്കേകര തിരുത്തുമേൽ വിനയ​െൻറ ഭാര്യ സ്മിതയും കുട്ടികളായ വിസ്മയ (13), മീനു (10), അഖിൽ ദേവ് (6)എന്നിവർ വീടിന് ചുറ്റും അവശിഷ്ടങ്ങൾ വീണ് പുറത്ത് കടക്കാനാവാത്ത വിധം വീട്ടിനുള്ളിൽ കുടുങ്ങി. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. കുറ്റിക്കാട്ടിൽ ലാസര്‍ ഫ്രാൻസിസി​െൻറ വീടി​െൻറ ജനൽ തകർന്നു. കോൺക്രീറ്റ് അടർന്നു. ഭാര്യ ബേബി, മകന്‍ ബാബു സംസാരശേഷിയില്ലാത്ത മകൾ റോസ എന്നിവരും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൃശൂർ പൂരം തിരുവമ്പാടി വിഭാഗം വെടിക്കെട്ടിനിടെ മരിച്ച കുണ്ടന്നൂർ സുന്ദര​െൻറ സഹോദരനാണ് ആനന്ദൻ. ഉൗത്രാളി പൂരമടക്കം ഒട്ടേറെ പ്രമുഖ ഉത്സവങ്ങൾക്ക് വെടിക്കെട്ട് കരാറുകാരനായി പ്രവർത്തിച്ചിട്ടുണ്ട്. ഉന്നത പൊലീസ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. വടക്കാഞ്ചേരി എസ്.ഐ കെ.സി. രതീഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story