Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുണ്ടന്നൂർ അപകടം:...

കുണ്ടന്നൂർ അപകടം: സ്ഫോടനത്തിന് കാരണം അലുമിനിയം ​േക്ലാറേറ്റ്

text_fields
bookmark_border
തൃശൂർ: സുപ്രീം കോടതി ഉത്തരവി​െൻറ ചുവട് പിടിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയന്ത്രണമേർപ്പെടുത്തുകയും പരമ്പരാഗത വെടിക്കെട്ടുകൾ പോലും പ്രതിസന്ധിയിലാവുകയും ചെയ്യുന്നതിനിടെയാണ് ജില്ലയെ നടുക്കിയ കുണ്ടന്നൂരിലെ വെടിക്കെട്ടപകടം. സ്ഫോടനത്തിന് കാരണമായത് നിരോധിത വസ്തുവായ അലുമിനിയം േക്ലാറേറ്റാണെന്നും സൂചനയുണ്ട്. കഴിഞ്ഞ ദീപാവലിയാഘോഷത്തോടനുബന്ധിച്ചായിരുന്നു സുപ്രീം കോടതിയും, ഇതിന് പിറകെ സംസ്ഥാനത്ത് മലിനീകരണ നിയന്ത്രണ ബോർഡും ഉഗ്രശേഷിയുള്ള പടക്കങ്ങളുടെ വിപണനം പോലും നിയന്ത്രിച്ചത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഈർപ്പത്തിന് സാധ്യതയുണ്ട്. ഈർപ്പത്തിൽ പൊട്ടിത്തെറിക്കുന്നതും, തീ പടരാൻ ഇടയാക്കുന്നതുമാണ് അലുമിനിയം േക്ലാറേറ്റ്. സംഭവത്തെക്കുറിച്ച് എക്സ്േപ്ലാസീവ് വിഭാഗം അന്വേഷിച്ചേക്കും. ഇപ്പോഴുണ്ടായ അപകടം നിർദേശങ്ങൾ പാലിക്കാതെയാണെന്ന സൂചന എക്സ്േപ്ലാസീവ് വിഭാഗം നൽകുന്നുണ്ട്. നിലവിൽ വെടിക്കെട്ട് ലൈസൻസികൾ ഇല്ല. ഉത്സവ സീസൺ അടുത്തിരിക്കെ സഹകരണ സംഘം രൂപവത്കരിച്ച് ലൈസൻസ് എടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നിടത്ത് സ്ഫോടനമുണ്ടാവുന്നത്. വെടിക്കെട്ട് സാമഗ്രികൾ ഉണ്ടാക്കുന്നതിനും ശേഖരിക്കുന്നതിനും അനുമതിയും കേന്ദ്ര നിർദേശം പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ സൂചന നൽകി. എക്സ്േപ്ലാസീവ് വിഭാഗം അടുത്ത ദിവസം സ്ഫോടനം നടന്ന സ്ഥലത്തെത്തുമെന്ന് അധികൃതർ പറഞ്ഞു. വെടിക്കെട്ടപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സും കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തിനും ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്കും പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story