Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹിന്ദു ഐക്യവേദിയുടെ...

ഹിന്ദു ഐക്യവേദിയുടെ ഹർത്താൽ; സമൂഹ മാധ്യമങ്ങളിൽ പരിഹാസം

text_fields
bookmark_border
തൃശൂർ: പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താലിന് സമൂഹമാധ്യമങ്ങളിൽ പരിഹാസവും വിമർശനവും. നോട്ട് നിരോധനത്തി​െൻറ വാർഷികത്തിൽ ബി.ജെ.പി സംഘ്പരിവാർ ഇതര സംഘടനകളെല്ലാം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കെ വീണു കിട്ടിയ വടി പോലെയാണ് ഹിന്ദു ഐക്യവേദി മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെ ഉപയോഗിക്കാൻ തീരുമാനിച്ചത്. നേരത്തെ ദേവസ്വം ഭരണ ചുമതലയേൽക്കാൻ അധികൃതരെത്തിയപ്പോൾ പ്രവർത്തകരെത്തി പ്രതിഷേധമുയർത്തുകയായിരുന്നു ചെയ്തത്. എന്നാൽ ഇത്തവണ അതിന് അവസരം നൽകാത്ത വിധത്തിലായിരുന്നു ബോർഡി​െൻറ നീക്കം. നോട്ട് നിരോധന വാർഷികത്തിൽ ആർ.എസ്.എസി​െൻറ സമ്മാനം ഹർത്താലെന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാർ സംഘടനകൾക്കെതിരെയുള്ള വിമർശനവും പരിഹാസവും തുടരുകയാണ്. ഇതോടൊപ്പം സി.പി.എമ്മിനും വിമർശനമുണ്ട്. നോട്ട് നിരോധന വാർഷികത്തലേന്ന് തന്നെ ക്ഷേത്രം ഏറ്റെടുക്കാനും,അതി​െൻറ പ്രതിഷേധത്തിനും അവസരമൊരുക്കിയത് സി.പി.എം, ബി.ജെ.പി ഗൂഢാലോചനയാണെന്ന് വരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story